Sunday, July 3, 2011

സൌഹൃദ കൂട്ടം

ഒറ്റപ്പെടലിന്റെ നെടുവീര്‍പ്പിനിടയില്‍
ആഘോഷങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും
അവധി നല്‍കി പിന്‍വലിഞ്ഞപ്പോള്‍
ചിതലരിച്ച മനസ്സിലേക്ക്
കയറിക്കൂടിയതയിരുന്നു അവര്‍ ..
സ്നേഹത്തിന്റെ സൌഹൃദത്തിന്റെ
അമൂല്യ നിധി കാത്തു സൂക്ഷിക്കുന്നവര്‍ ..
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും
സൌഹൃദ സമൃദ്ധമായ ദിനങ്ങള്‍ ..
അതിനിടയില്‍ എപ്പോഴാണാവോ
അവന്‍ മാത്രം തിരിഞ്ഞു നടന്നത്...
സൌഹൃദത്തിലും വര്‍ഗബോധത്തിന്റെ
ലഹരി സിരകളില്‍ ഓടിയപ്പോഴോ ..
പറഞ്ഞു പിന്തിരിപ്പിക്കാന്‍ ആകുമ്പോഴേക്കും
തന്പോരിമയുടെ ചാപല്യവും
വര്‍ഗബോധത്തിന്റെ ലഹരിയും
അവനെ കാര്‍ന്നു തിന്നിരുന്നു ..
ഒപ്പം പകര്‍ച്ച വ്യാധിയാല്‍ കുറച്പേര്‍ക്ക് കൈമാറിയും
ഒരു പ്രാര്‍ത്ഥനമാത്രം .. എന്നും ദൈവം അവനെ രക്ഷിച്ചിടട്ടെ..
പിന്തിരിഞ്ഞു പോയവര്‍ പോകേണ്ടവര്‍ ..
എത്രപേര്‍ കൂടെയുണ്ട് എന്നതിലല്ല പ്രധാനം
മനസ്സ് മനസ്സിലാക്കാനുള്ള
ഒരാളെങ്കിലും ഉണ്ടോ എന്നതാണ് ..
യാത്ര തുടരുകയാണ് ..
സൌഹൃദത്തിന്റെ.. കൂട്ടായ്മയുടെ..
കൊഴിഞ്ഞു പോകാന്‍ ഇനിയെത്രപേര്‍..
അറിയില്ലയെങ്കിലും തുടരുകയാണീ യാത്ര
ചെയ്തു തീര്‍ക്കാനായ്‌ ഒരുപാടു കാര്യങ്ങള്‍ ബാക്കിയുണ്ട് ..
സൂക്ഷിക്ക നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ
വര്‍ഗബോധത്തിന്‍ ലഹരിയാല്‍ 
വ്രണങ്ങള്‍ ഉണ്ടാക്കുന്നവരെ ...

6 comments:

  1. അനൂപേട്ടാ ലതു കലക്കി.. നല്ല വരികള്‍..

    ReplyDelete
  2. "എത്രപേര്‍ കൂടെയുണ്ട് എന്നതിലല്ല പ്രധാനം ....

    മനസ്സ് മനസ്സിലാക്കാനുള്ള ഒരാളെങ്കിലും ഉണ്ടോ എന്നതാണ് .."

    ശ്രദ്ധേയമായ നിരീക്ഷണം !!

    ReplyDelete
  3. anoop ji........super...........

    ReplyDelete
  4. എല്ലാ വായനക്കാര്‍ക്കും നന്ദി..

    ReplyDelete