Tuesday, June 14, 2011

വയലിന്‍

മനസ്സുകൊണ്ട്‌ കാഴ്ചകള്‍ മറക്കുന്ന
ഏകാന്തമായ യാമങ്ങളില്‍
നീയെനിക്കു കൂട്ടു നിന്നു..
നേര്‍ത്ത തരളിത ശബ്ദങ്ങള്‍..
നഷ്ടത്തിന്റെ .... വിഹ്വലതയുടെ..
ദു:ഖത്തിന്റെ .. പ്രണയത്തിന്റെ..
വികാരങ്ങള്‍ക്കൊക്കെയും ശ്രുതിമീട്ടി
നീയെനിക്കു കൂട്ടുനിന്നു..
നിന്നില്‍നിന്നുയരുന്ന ദ്വനിതരംഗങ്ങളൊക്കെയും
എനിക്കുവേണ്ടി മാത്രമായിരുന്നു..
നേര്‍ത്ത കമ്പിയാല്‍ ആഭരണ വിഭൂഷിതയായ്‌
മനസ്സില്‍ തന്ത്രിയുടെ ശ്രുതിയിഴകള്‍
കര്‍ണ്ണാനന്തമായ്‌ എന്നില്‍ നീയണഞ്ഞത്‌
ജീവിത പാതയില്‍ ദിക്കറിയാതെ
ഒറ്റക്കു നില്‍ക്കും ഇരുട്ടിന്റെ വഴിയൊരങ്ങളിലായിരുന്നു
അത്‌ നീയെനിക്കു പ്രാര്‍ത്ഥനയുടെ ശക്തി തന്നു..
കാലങ്ങള്‍ അതിന്റെ വഴിയാത്രയില്‍
നിന്നെയെന്നില്‍ ചേര്‍ത്തുവച്ചു
മറ്റൊരിന്ത്രിയമെന്നപോലെ..
ഇപ്പോല്‍ നീയെന്റെ കൂട്ടുകാരി
എന്‍ വിരലൊന്നു തൊട്ടാല്‍പാടും പാട്ടുകാരി...