നിശ്ശബ്ദമായയീ താഴ് വരയിൽ
രണ്ടാത്മാക്കൾ നമ്മൾ മാത്രം ..
പരസ്പരം പറയുവാൻ കഥകളേറെയുണ്ടായിട്ടും
പറയാതെ കണ്ണിൽ വായിച്ചെടുത്തു നമ്മൾ..
കഥകൾ വാക്കുകളായി മാറുമ്പോൾ
തനിയെ വരുന്നൊരു ഗദ്ഗദത്തെ
സമർത്ഥമായി നമ്മൾ മറച്ചുവച്ചു..
ഇനിയൊന്നും പറയാതെ കഥകൾ തൻ ശീലുകൾ
തലയിൽ നിന്നിറക്കി വെക്കാം
പിന്നെ കൈകൾ കോർത്തു നടക്കാം
ഈ
താഴ് വരയിലെ കാലങ്ങളൊക്കെയും
നമുക്കൊരുമിച്ചു പങ്കു വെക്കാം..
നടന്നു നീങ്ങുവാൻ ദൂരം ഒരുപാടുണ്ട്
സ്വപ്നം കണ്ട്, സ്വപ്നത്തിലൂടെ നടക്കുവാൻ
ഇനിയുമൊരുപാട് ദൂരം
നമുക്കായ് കാലം കാത്തു വച്ചിരിക്കുന്നു.
കാണുവാൻ വൈകിയോയെന്നു
കാലത്തെ കുറ്റപ്പെടുത്താതെ,
കാലം കാത്തുവച്ച വഴിയിലൂടെ
നമ്മൾ നമ്മളെയറിഞ്ഞുകൊണ്ട്
മറ്റാരെയും നോക്കാതെ നടന്നു നീങ്ങാം..
...അനൂപ് ശ്രീലകം....