Wednesday, June 5, 2013

ഇടമലരുകൾ


 
സായാഹ്നങ്ങളുടെ  നിറം മങ്ങുകയാണെന്ന്
ഇടവഴിയിലെ മുക്കുറ്റി പൂവാണെന്നോടു പറഞ്ഞത് ..
പ്രഭാതത്തിന്റെ മഞ്ഞു കണങ്ങൾ
വിരുന്നു വന്നിട്ട് വർഷങ്ങളായെന്ന്
മുറ്റത്തെ തൈമുല്ലയാണെന്നോടു പറഞ്ഞത്

ഉച്ച സൂര്യന്റെ കാഠിന്യം
കൂടിയെന്നത് മാത്രം ഞാനറിഞ്ഞു..
എന്നെ തഴുകി കടന്നുപോയ
കാറ്റ് പറയാതെ തന്നെ ..

സാഹചര്യങ്ങളുടെ വാത്മീകങ്ങൾ എനിക്കെന്നും
എല്ലാ മറകളും സൃഷ്ടിച്ചു ..

പൊടിഞ്ഞു പോകേണ്ട വാത്മീകങ്ങളെപ്പോഴോ
പിളരാനറിയാത്ത പാറയായ് മാറിയിരുന്നു ..

ഇനി നിന്നിൽ ഒരു ലോകം
ഞാൻ നമുക്ക് വേണ്ടി കെട്ടിപടുക്കും ..
പുതിയ പ്രഭാതങ്ങൾക്ക് ,
മഞ്ഞു കണത്തിന്റെ ആർദ്രത ഉണ്ടാവാൻ ..
സായാഹ്നത്തിലെ പൊക്കുവെയിലിനു
സ്വപ്നങ്ങളുടെ നിറം ഉണ്ടാവാൻ ...
ഉച്ച സൂര്യനിൽ നിന്നൊളിച്ചിടാൻ ,
ഒരു മഴയായ് പെയ്തിടാൻ ...


നടന്നു തീർത്തിടേണ്ട വഴി മുഴുവൻ
ഒരുമിച്ച് നടന്നിടാൻ
പിന്നെ വരും ജന്മത്തിലേക്കു കരുതി വെക്കുവാനും ..

ഇത് എന്റെ  ഇടമലരുകൾ ..
ജീവിതത്തിന്റെ വഴിയിലെ
പൂന്തോപ്പിനെ പൂർണമാക്കുന്ന
പ്രതീക്ഷയുടെ മലരുകൾ


-----അനൂപ്‌ ശ്രീലകം----

6 comments:

  1. കവിത ഒന്ന് കൂടി കാച്ചിക്കുറുക്കി എടുക്കണം.
    ആശംസകള്‍

    ReplyDelete
  2. കവിത്വം അല്പം കൂടി ആവാം ..എങ്കിലും വരികള്‍ സുന്ദരം തന്നെ

    ReplyDelete
  3. ഒന്നുകൂടി മികച്ചതാക്കാമായിരുന്നു... :)

    ReplyDelete