ഞാൻ ഒരു മണ്‍ കുടുക്ക തേടുകയാണ് ...
നാണയ തുട്ടുകൾ സൂക്ഷിച്ചു വെക്കാനുള്ള ,
നാണയം ഇടാൻ മാത്രം വായ് മുഖമുള്ള
ഒരു വലിയ മണ്‍ കുടുക്ക ..
ഇനി എന്നിൽ അവശേഷിക്കുന്ന ഓരോ
നാണയ തുട്ടും എനിക്കതിൽ സൂക്ഷിക്കണം ..
വീട്ടു മുറ്റത്തെ തുളസി തറ
എനിക്ക് കയ്യെത്താതെ എന്നിൽ നിന്നകലുമ്പൊൽ
ആ നാണയ കുടുക്ക പൊട്ടിക്കണം എനിക്ക്
അതിലുള്ള നാണയങ്ങൾ കിഴിയായി കെട്ടി
കുചേലനായി , അവിൽ പൊതിപോലെ , നാണയ കിഴി
എനിക്കവിടെ കൊടുക്കണം
എന്നെപോലെ ഒറ്റപ്പെടുന്ന കൂട്ടുകാര് താമസിക്കുന്ന
ഇനിയുള്ള കാലം തള്ളി നീക്കാനുള്ള
ആ വൃദ്ധ സദന ത്തിലേക്ക് ...
നാം എന്നും ഒറ്റപ്പെട്ടവരാണ് .... ജനിച്ചു വീണപ്പോളും... മരിച്ചു വീഴുമ്പോഴും ... നാം ഒറ്റപ്പെട്ടു പോയവര് !!
ReplyDeleteഇടയിൽ നമ്മെ തെടിയെത്തുന്നതോക്കെയും ചില സന്ദർശകർ മാത്രം... സന്ദർശകർ മാത്രം... !
സ്വന്തമെന്നു തോന്നിച്ച വെറും സന്ദർശകർ മാത്രം... !
അതല്ലേ അനൂപ് യാഥാർത്ഥ്യം ?
പലരും സൂക്ഷിച്ച സ്നേഹം എന്ന മണ്കുടുക്ക പൊട്ടി തകര്‍ന്നിരിക്കുന്നു ..ഇനിയൊന്നു സാധിക്കുമെങ്കില്‍ നീ കരുതുക
ReplyDeleteഞാനും ഒരു നല്ല കുടുക്ക തിരയുകയാണ്, നല്ല വലിയ, മുഴുത്ത ഒരു കുടുക്ക !
ReplyDeleteനല്ല ആശയം, ആശംസകള്‍ !
വളരെ നല്ല ആശയം..
ReplyDeleteവളരെ നല്ല ആശയം..
ReplyDelete