ഒരു സന്ധ്യാ നേരം
ഇന്നത്തെ സന്ധ്യക്ക് മഴവില്ലിന്‍ നിറമായിരുന്നു ..
എന്നോ നഷ്ടമായ ..
കണ്ണില്‍ വിരിയുന്നത് വാക്കുകളാക്കി മാറ്റാതെ
ജീവിതത്തിന്‍ മതില്ക്കെട്ടു തീര്‍ത്ത
അക്ഷരങ്ങള്‍ കൊണ്ട് വാക്കുകള്‍ പറഞ്ഞ്
മനസ്സുകൊണ്ട് പ്രണയം കൈമാറിയ സന്ധ്യ ..
അതുകൊണ്ട് തന്നെ ഇന്നത്തെ സന്ധ്യക്ക്
മഴവില്ലിന്‍ നിറമായിരുന്നു ..
പിരിയാന്‍ മനസ്സില്ലെങ്കിലും ,
വിട പറഞ്ഞുകൊണ്ട് ,
ജീവിത വഴിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍
ജീവിത വഴിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍
എന്നും മനസ്സില് സൂക്ഷിക്കാന്‍
പ്രണയത്തിന്റെ മയില്‍ പീലി തുണ്ടുകള്‍
മനസ്സില് ബാക്കിയാക്കിയിരുന്നു ..
--- അനൂപ്ശ്രീലകം---
പറയാനുള്ളത് തുറന്നു പറയൂ ട്ടോ അല്ലേല്‍ കക്ഷി പാട്ടിനു പോകും :)
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteകവിത വാക്കുകൾ സന്ധ്യ
ആശംസകള്‍,,,,
ReplyDeleteകണ്ണുകൾ കൊണ്ടുകണ്ടതും ഹൃദയം കൊണ്ടറിഞ്ഞതും തമ്മിൽ എത്ര ദൂരം...
ReplyDelete