Monday, January 14, 2013
പ്രതീക്ഷ
വിഷം പുരണ്ട പദങ്ങളാല്‍ രാകി മിനുക്കിയ
വാക്കിന്‍ ഖഡ്ഗം എന്‍ ഹൃദയത്തിന്‍
ആഴങ്ങളിലേക്ക് ഇറക്കി കൊള്ളുക
അവസാന തുള്ളി രക്തവും
നിനക്കുള്ളതാകുന്നു ....
സ്വാര്‍ത്ഥമാം നിന്‍ ദാഹം തീര്‍ക്കാന്‍
എന്‍ രക്തം തീരാതെ വരുമോ
എന്നാണെന്റെ പേടിയിപ്പോ ...
ഓര്‍ക്കുക .. നീ തീര്‍ക്കും മുറിവില്‍
നിന്നിറ്റുവീഴും രക്തമൊക്കെയും
നിന്നെ കരുതലോടെ പൊതിഞ്ഞു വച്ച
എന്റെ ഹൃദയത്തിന്റെയാണെന്ന് ...
സമയ സൂചി നമ്മെ കാത്തിരിക്കില്ലെന്നു
നമുക്ക് രണ്ടുപേര്‍ക്കും അറിയുമെങ്കിലും
പിന്നെയെന്തിനീ പുതിയ വസന്തം കാത്തിരിക്കണം
പോകുന്ന വഴികളിലൊക്കെയും
വാടികരിഞ്ഞ പൂക്കളുള്ള
പൂന്തോട്ടങ്ങള്‍ മാത്രം കാണുമ്പോള്‍
മനസ്സിനാര്‍ദ്രമാക്കും ഒരു മഴ വന്നു
പുതു നാമ്പ് കിളിര്‍ക്കുമെന്നു
ഇനിയും പ്രതീക്ഷിക്കണോ..
കാലചക്രം ഇനിയും കറങ്ങട്ടെ ..
ചോദ്യങ്ങള്‍ ഉത്തരങ്ങളായ് വരും കാലം തന്നിടട്ടെ..
അതുമാത്രം ഇനി പ്രതീക്ഷ
Subscribe to:
Post Comments (Atom)
:)
ReplyDeleteശുഭ പ്രതീക്ഷയോടെ ജീവിതത്തെ കാണുക ,തീര്‍ച്ചയായും ആഗ്രഹങ്ങള്‍ സഫലമാവും .
ReplyDeleteകവിത വായിച്ചു .... ഇഷ്ടം ...ആരും പ്രതീക്ഷയെ പട്ടി പറയുന്നില്ലല്ലോ :P
ReplyDeleteകാത്തിരിയ്ക്കണം എന്ന മിഴിമുത്തുകൾ..
ReplyDelete