Sunday, June 12, 2011

ക്ഷമാപണം

കൂട്ടംകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേക്കു ...
മുന്നിലേക്ക്‌ വരുന്ന..ഓരോ മുഖങ്ങളില്‍ ....
 സൂക്ഷിച്ചു നോക്കും ഞാന്‍...അവനാണോ അത്...
ഇല്ല.. ഞാന്‍ ഇതുവരെ കണ്ടില്ല അവനെ...
ഒരു ആള്‍ക്കൂട്ടത്തിലും....
എന്നാണാവോ അവനെ ഞാന്‍ കാണുക....
കണ്ടാല്‍ അവനു കൊടുക്കാന്‍ മനസ്സില്‍
ഒരു ക്ഷമാപണം കരുതിവച്ചിട്ടുണ്ട് ഞാന്‍...
കാലം അതിനെ മായ്ച്ചാലും ....
എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
ആ ക്ഷമാപണം ..
ഓര്‍മ്മകള്‍ എന്നെ എന്റെ പ്രൈമറി സ്കൂളില്‍ എത്തിക്കുന്നു..
രാമദാസന്‍ മാഷിന്റെ ക്ലാസ്സിന്റെ ഇടവേളയില്‍..
ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരില്‍ ഒരു അടിപടി..
അപ്പോള്‍ എന്റെ കൈയിലുള്ള കൂര്‍ത്ത മുനയുള്ള..
കടലാസ് പെന്‍സില്‍ കൊണ്ട്
ഞാന്‍ ആഞ്ഞു അവനെ കുത്തിയതും..
അവന്റെ കൈതണ്ടയില്‍നിന്നു തെറിച്ചു വീണ ചോരത്തുള്ളികള്‍..
ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു...
കുട്ടിത്തത്തിന്റെ മത്സരത്തില്‍ മുങ്ങിപ്പോയ അന്നത്തെ മനസ്സില്‍...
പറയാതെ ബാക്കിവച്ച..
ആ ക്ഷമാപണം എന്നാണ് ഞാന്‍ അവനെയെല്പ്പിക്കുക..
ഏല്‍പ്പിക്കുമ്പോള്‍ ഓര്‍ക്കുവാന്‍ മാത്രം..
കരുതിവചിട്ടുണ്ടാകുമോ അവനെന്തെങ്കിലും...
ഇല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങള്‍ സൂക്ഷിച്ചുവച്ച അലമാരയില്‍
ഒരു പെന്‍സില്‍ കഷ്ണം ഇപ്പോഴും പൊടിപിടിച്ചു കിടപ്പുണ്ട് ...
കാലങ്ങള്‍ നമ്മെ സാഹചര്യങ്ങളിലൂടെ ...
മാറ്റം വരുത്തിയിട്ടുണ്ടാവാം...
പ്രായം നിന്നില്‍ മറവിയുടെ ജരാനരകള്‍
വീഴ്ത്തി യിട്ടുണ്ടാവാം..
എങ്കിലും എനിക്ക് പ്രതീക്ഷ യുണ്ട് ...
നീ എപ്പോഴായാലും സ്വീകരിക്കും എന്‍
ക്ഷമാപണം..

6 comments:

  1. hai anoop,
    anoopine kootuthal ariyan eee varikal enne sahayikkunnu..ore asukhamulla randu per vazhiyorangalil vachu kandu muttunna oru sukham..budhikondezhuthunna kavithakalekkal enikkishttam sensitive aya ee varikaleyanu

    ReplyDelete
  2. thanx thulasi.. thulasiye ee vazhiyorathuvachu kandu muttiyathil santhosham.

    ReplyDelete
  3. നന്നായി എഴുതി ..അനൂപ്‌....കുട്ടിക്കാലത്ത് ചെയ്ത ഒരു കുസൃതി...അത് മനസ്സില്‍ കുറ്റബോധമായി ഇപ്പോഴും തങ്ങി നില്‍ക്കുന്നു...കൂട്ടുകാരന്‍ മാപ്പ് തരാതിരിക്കില്ല....കാത്തിരിക്കാം.

    ReplyDelete
  4. എല്ലാ വായനക്കാര്‍ക്കും നന്ദി..

    ReplyDelete