കാലം സാക്ഷി
പോവുക നീ, ഇനി വരില്ലെന്ന മൊഴിയുമായി
നിനക്കായ് കരുതിയ ജീവ ജലം പോവുക നീ, ഇനി വരില്ലെന്ന മൊഴിയുമായി
ഇനിയൊന്നുറങ്ങണം എനിക്ക്
താനുള്ള സ്വപ്നങ്ങളുടെ വേലിയേറ്റം ഇല്ലാതെ ..
പിന്നെ , ഉദിച്ചുയരുന്ന സൂര്യനോട്
ഒരു ദിനം കൂടി കടം ചോദിക്കണം
എന്റേത് മാത്രമായ ഒരു ദിനം എനിക്ക് ജീവിക്കാൻ ,
ജീവിതത്തിന്റെ ലാഭ നഷ്ടങ്ങൾ കൂട്ടുമ്പോൾ
ആയുസ്സിന്റെ കണക്കു പുസ്തകം
ചെറുതായതിന്റെ പേരിൽ പിണങ്ങിപ്പോയ
നിന്റെ ഓർമ്മകളില്ലാതെ ജീവിക്കുവാൻ
ഒരു ദിനം കൂടി കടം ചോദിക്കണം എനിക്ക്
ഉദിച്ചു ഉയരുന്ന സൂര്യനോട് ..
ആ പ്രകാശത്തിലലഞ്ഞു ചേരാൻ ,
പിന്നെ ഒരു ജന്മം കൂടി കടം ചോദിക്കുവാൻ ...
No comments:
Post a Comment