നേരം സന്ധ്യയായിരിക്കുന്നു..
കഴിഞ്ഞുപോയാ പാതിയായ പകലിന്റേയും
വരാനിരിക്കുമാ ഇരുട്ടിന്റെയും
ഇടയിലൊരു നേരമായിരിക്കുന്നു..
പകലിന്റെ തീഷ്ണതയിൽ വാടിയ സ്വപ്‌നങ്ങൾ
നിശയുടെ നിലാവിൽ തളിർത്തിടാനായി
ഒരു ശലഭമായി എന്നരികിലേക്ക് വരിക..
സൂര്യ വെളിച്ചത്താൽ ഭ്രമിപ്പിക്കുന്ന നിറങ്ങളില്ലാതെ
നീയെന്റെ സ്വപ്നങ്ങളിൽ കൂടുകൂട്ടുക..
പിറവിയെടുത്ത ജന്മ രഹസ്യമോതി
ഈ നിമിഷത്തെ കളയാതിരിക്കുക..
വരുന്ന ഓരോ യാമങ്ങളിലും
നിശാഗന്ധി പൂത്ത താഴ് വരയിലെ
ചന്ദ്രബിംബം നോക്കി,
നടവഴി വെളിച്ചമായ നിലാവിനെ
കൈക്കുമ്പിളിലാക്കി പറന്നു പോവാം ..
ഈ വെളിച്ചം മായും മുന്നേ
എത്താമൊരു ആരാമത്തിൽ
സ്വപ്‌നങ്ങൾ ഒക്കെയും പൂവണിയാൻ..
---അനൂപ് ശ്രീലകം---
No comments:
Post a Comment