ദേഷ്യത്തിന്‍ കണ്ണീര്‍ കുടിപ്പിച്ച്
മനസ്സില്‍ നിറയെ കുത്തുവാക്കുകളും പേറി മനസ്സില് വിഷം കുത്തിവച്ചു തന്ന
ചുറ്റിലുമുള്ള സ്വാര്‍ത്ഥമതികളോ ..
കപട സ്നേഹത്തിന്‍റെ മതിലുകള്‍ പൊട്ടിച്
നമ്മള്‍ നമ്മളെ അറിയാന്‍ തുടങ്ങിയപ്പോള്‍
നമ്മള്‍ തിരിച്ചറിയുന്നു ..
ശത്രുതയുടെ മായിക വലയത്തില്‍
നമ്മള്‍ നഷ്ടപ്പെടുത്തിയത്
ദൈവം നമ്മള്‍ക്ക് വരദാനമായി തന്ന
സ്നേഹത്തിന്‍റെ .. ഇഷ്ടത്തിന്റെ ..
മൃദുല സുന്ദര നിമിഷങ്ങളായിരുന്നു ..
ഇപ്പോള്‍ ..
പൊഴിയുന്ന ഇലകളെ നോക്കി
നെടുവീര്‍പ്പിടുന്ന മരത്തിന്റെ
വേദനയാണ് എന്‍ മനസ്സില്‍
നീ അകന്നു പോവുന്ന നിമിഷങ്ങളില്‍ ..
നിന്റെ സ്വരം ഒന്നിടറിയാല്‍
നിന്‍ മിഴികള്‍ ഒന്ന് തൂവിയാല്‍
പിടക്കുന്നത് എന്‍ ഹൃദയം ആണെന്ന്
ഞാന്‍ തിരിച്ചറിയുന്നു ഇപ്പോള്‍
എന്റെ ഹൃദയത്തിന്റെ അവസ്ഥ തന്നെയാണ്
നിന്റെയും എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്
ജീവിതത്തിന്റെ മുള്ളു കളെ കുറിച്ച്
വിഷയം വാക്കുകളില്‍ വന്നപ്പോള്‍
എന്റെ കണ്ണൊന്നു നിറഞ്ഞപ്പോള്‍
പിടയ്ക്കുന്ന നിന്റെ ഹൃദയം..
നീ പോലും അറിയാതെ നിന്‍റെ കൈകളെ
എന്റെ കവിളില്‍ തലോടിച്ചപ്പോഴാണ് ..
അപ്പോള്‍ നീ..
നിലാവിന്റെ നൈര്‍മല്യമായ്
എന്‍ കാതില്‍ മൊഴിഞ്ഞത്
പ്രണയമായിരുന്നു എന്ന് എനിക്ക്
വേര്‍തിരിചെടുക്കനവുന്നില്ല ...
നിന്റെ മൌനംപോലും ചിലപ്പോള്‍
പ്രണയാര്‍ദ്രമായ വാക്കുകള്‍ എന്നില്‍ നിറക്കാറുണ്ട്
എന്റെ കണ്ണുകള്‍ക്ക് ഇപ്പോള്‍
നിന്‍ രൂപമുള്ള ചിത്രങ്ങള്‍ മതി ...
എന്‍ കാതുകള്‍ക്ക് നിന്‍ സ്വരങ്ങള്‍ മതി ...
ഇനി ഒരു പ്രാര്‍ത്ഥന മാത്രം..
അകന്നു പോവരുതേ നിന്‍ മനം എന്നില്‍ നിന്ന്
എന്‍ കണ്ണുകള്‍ അടയുംവരെ
അവസാന ശ്വാസം ഞാന്‍ എടുക്കും വരെ ..
മരണം പോലും നമ്മളെ അകറ്റാതിരുന്നെങ്കില്‍ ..
------ അനൂപ് ശ്രീലകം----
മനസ്സ് പറഞ്ഞത് അപ്പടി അത് പോലെ പകര്‍ത്തിയിരിക്കുന്നു ല്ലേ ...കൊള്ളാം ട്ടോ ..ഇനീം എഴുതുക ...എല്ലാ വിധ ആശംസകളും നേരുന്നു
ReplyDeleteതമ്മിലറിയാതെയും പറയാതെയും പോയ ഇഷ്ടങ്ങൾ പിണക്കങ്ങൾ.. പുറം വേലിയ്ക്കരികിൽ കാഴ്ച്ച കണ്ട് നിന്നവർ പിടയ്ക്കുന്ന മൗനം കണ്ടില്ലല്ലോ.
ReplyDeleteകൊള്ളാം വരികൾ..
സത്യസന്ധമായ ഭാഷ..
നന്ദി
Delete