മനസ്സിനാഴങ്ങളിലെ വേലിയേറ്റം
മിഴി നീരായ് കവിളിണ നനയ്ക്കുമ്പോള്‍ ,
തല ചായ്ക്കാനൊരിടം
നിന്‍ മടിത്തട്ട് മാത്രമാണെന്നു ഞാനറിയുന്നു ..
ഭ്രമം പിടിച്ചോരീ ലോകത്ത്
താന്‍ താന്‍ സുഖത്തിനായ് പായും മനുഷ്യരില്‍
ഞാന്‍ മനസ്സില്‍ താലോലിക്കും ,
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്ത്തിയവരും
ഉണ്ടെന്നറിയുമ്പോള്‍ ...
പിടയുന്ന മനസ്സൊന്നു കാണുവാന്‍
അമ്മേ .. നൊന്ത് പ്രസവിച്ച നീ മാത്രമേ
ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ തിരിച്ചറിയുന്നു ..
ബാഹ്യമായ തലോടലൊന്നു പോലും
അവശേഷിപ്പിക്കാതെ
നിത്യതയിലേക്ക് മാഞ്ഞുപോയ
നീയെന്നരികിലേക്കൊരിക്കല്‍ കൂടി
വന്നണഞ്ഞെങ്കില്‍ ..
ഈ വഴിയരികില്‍ ഞാന്‍ തനിച്ചാണ് ..
പാതകള്‍ പലതായ് മാറിടുമ്പോള്‍
മുന്നോട്ടുള്ള പ്രയാണം ഏതെന്നറിയാതെ
പാതി വഴിയില്‍ പകച്ചു ഞാന്‍ നില്‍ക്കുമ്പോള്‍
എനിക്കൊരു വഴികാട്ടിയായ് മാറിടാന്‍
ഒരിക്കല്‍ കൂടി നീ പുന:ര്‍ജനിക്കുമോ ..
മാറണം എനിക്കെന്നിട്ട് ,..
അമ്മയുടെ തല്ലു കിട്ടാനായ്
വികൃതി കാട്ടിയോടും
ആ പഴയ പൈതലാവണമെനിക്ക് ..
ഈ .. ഇരുള്‍മൂടിയ വഴിയരികില്‍ ഞാന്‍ തനിച്ചാണ് ..
പ്രതീക്ഷയുടെ കൈത്തിരി വെട്ടവുമായ്
അമ്മേ ... പുന:ര്‍ജനിക്കുമോ നീ ഒരിക്കല്‍ കൂടി ,,,
---------- അനൂപ് ശ്രീലകം -------------------
Really..touching.
ReplyDeleteThank you
Deleteഹൃദയത്തെ തൊടുന്നുണ്ട്. ഒന്നും പുനര്‍ജനിക്കില്ലെന്നറിഞ്ഞിട്ടും വെറുതെ നമ്മള്‍.
ReplyDeleteThank you
Deleteപൂർവ്വജന്മങ്ങളിലും ഈ സ്നേഹം നാമറിഞ്ഞിട്ടുണ്ട്. പുനർജന്മത്തിലും ഇതേ അമ്മയെ തന്നെ കിട്ടണേ എന്നല്ലേ പ്രാർത്ഥന..
ReplyDeleteപ്രതീക്ഷകൾ അസ്തമിക്കരുത്..
നന്ദി
Delete