പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
പൂര്‍ണതയില്‍ എത്താന്‍
അഭയം തന്ന കടലിനോടുള്ള കടമ മറന്നു കൊണ്ട്
ഒരു യാത്ര പോലും പറയാതെ
വഴിയോരത്ത് കാത്തു നിന്ന്
തണല്‍ നല്‍കിയ മരങ്ങള്‍ അറിയാതെ ..
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
മല മുകളില്‍ ജനനത്തിനു കൂട്ട് നിന്ന
ആ പുല്‍ചെടിയെയും തേടി
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
വന്ന വഴികള്‍ മറന്നു പോവാത്തത് കൊണ്ടാണോ എന്നറിയില്ല പൂര്‍ണതയില്‍ എത്താന്‍
അഭയം തന്ന കടലിനോടുള്ള കടമ മറന്നു കൊണ്ട്
ഒരു യാത്ര പോലും പറയാതെ
വഴിയോരത്ത് കാത്തു നിന്ന്
തണല്‍ നല്‍കിയ മരങ്ങള്‍ അറിയാതെ ..
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
മല മുകളില്‍ ജനനത്തിനു കൂട്ട് നിന്ന
ആ പുല്‍ചെടിയെയും തേടി
പുഴ പിന്തിരിഞ്ഞു ഒഴുകുകയാണ്..
പിന്‍ തിരിഞ്ഞ് പോവാനുള്ള വഴികള്‍ സുനിശ്ചിതം,.
ലക്ഷ്യ പൂര്‍ണതയില്‍ നിശ്ചയമില്ലാത്ത യാത്രയാണെങ്കിലും
യാത്ര തുടങ്ങിപ്പോയ് ..
ഇനി അവസാനിക്കേണ്ടിടത്ത് അവസാനിപ്പിച്ചേ പറ്റൂ ..
പോരുന്ന വഴികളിലെ വഴിക്കൂട്ടുകാര്‍
ഇപ്പോഴും അവിടെ ഉണ്ടോ ആവോ..
അതിലൊന്നിലും കണ്ണുടക്കി പരിചയം പുതുക്കി
സമയം കളയാന്‍ ഈ ജന്മം ബാക്കി അത്രയേ ഉള്ളൂ ..
എരിഞ്ഞടങ്ങും മുന്നേ കാണണം ആ പുല്‍ക്കൊടി തുമ്പിനെ...
.... അനൂപ് ശ്രീലകം .....
നല്ല ഭാവന
ReplyDeleteനന്ദി
Delete