Sunday, July 17, 2011

കഥയറിയാത്തവര്‍


കിട്ടിയിരിക്കുന്ന ടോക്കണുമായി  അയാല്‍ ഡോക്ടറുടെ റൂമിനടുത്തേക്കു മെല്ലെ നടന്നു..
ഡോക്ടറുടെ റൂം രണ്ടാമത്തെ നിലയില്‍ ആണ്‌. അയാള്‍ മെല്ലെ പടികള്‍ കയറി ഒരോ റൂമിന്റെ മുന്നിലും ഉള്ള ബോര്‍ഡില്‍ നോക്കി..
അതാ മൂന്നാമത്തേതില്‍ കിടക്കുന്നു ഡോക്ടര്‍ ജോയ്‌ വര്‍ഗീസ്‌.
മുന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ അയാള്‍ തന്റെ  ഊഴം കാത്ത്‌ ഇരുന്നു. ഇടക്കിടെ നേഴ്സ്‌ വാതില്‍ തുറന്നു ഒരൊ പേരു വിളിക്കുന്നുണ്ട്‌. ഒരോരുത്തര്‍ ആയി അകത്തെക്കു പൊകുന്നുമുണ്ട്‌.
പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെതായ ഒരു ലോകത്തില്‍ എന്നപോലെ അവിടെ ഇരുന്നു. ആരേയും കാത്തു നില്‍ക്കാതെ സമയം ഇഴഞ്ഞു മുന്നൊട്ട്‌ നീങ്ങിക്കൊണ്ടിരുന്നു..
കുറച്ചൂടെ കഴിഞ്ഞപ്പോള്‍ നേഴ്സ്‌ പേരു വിളിച്ചു. "ശങ്കരന്‍ 50... ശങ്കരന്‍ 50 "
രണ്ട്‌ വട്ടം വിളിച്ചപ്പൊഴാണ്‌ ആ ശബ്ദം അയാളുടെ കാതില്‍ എത്തിയുള്ളൂ..
" എന്താ കാരണോരെ സ്വപ്നം കാണുകയാണോ അവിടെ ഇരുന്നു... ? "
നേഴ്സിന്റെ സുന്ദരമയ മുഖത്തുനിന്നു വന്ന പരുക്കന്‍ വാക്കുകള്‍ ശ്രദ്ധിക്കാതെ അയാള്‍ ഡോക്ടറുടെ റൂമിലേക്കു കയറി.
ഡോക്ടറുടെ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു.
നേഴ്സ്‌ ഒരു ഫയല്‍ എടുത്ത്‌ ഡോക്ടര്‍ ക്കു കൊടുത്തു. അതു വാങ്ങിച്ചു നോക്കിയിട്ട്‌ ഡോക്ടര്‍ അയാളൊടു ചോദിച്ചു
"അപ്പോ തീരുമാനത്തിനു മാറ്റമൊന്നുമില്ലല്ലോ.. എല്ലാം അതുപോലെ നടക്കട്ടെ ല്ലെ.. ?
" അതെ ഡോക്ടരെ.. "
ഫയല്‍ നേഴ്സിനെ തിരിച്ചേല്‍പിച്ച്‌ അയാളോട്‌ ഡോക്ടര്‍ പറഞ്ഞു.
" നേഴ്സിന്റെ  കൂടെ പോക്കോളൂ... "
നേഴ്സിന്റെ  കൂടെ നടക്കുമ്പൊ അയാള്‍ ചോദിച്ചു..
" ഇനിയെന്താ ചെയ്യെണ്ടെ.. ?"
"ഇന്നു ഇവിടെ അഡ്മിറ്റ്‌ ആക്കും.. നാളെ ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞ്‌ ഓപറേഷന്‍ നടത്തും. "
"അല്ല സിസ്റ്ററെ .. എന്റെ മോള്‍ ഇവിടെ കിടക്കുന്നുണ്ട്‌.. ആ മുറിതന്നെ പോരെ. ?"
"അതു പറ്റില്ല.. നിങ്ങള്‍ക്ക്‌ വേറെ റൂം ആയിരിക്കും.. "
"അതിനു വേറെ കാശ്‌ അവൂലെ സിസ്റ്റരെ.. "
നേഴ്സ്‌ അയാളെ ഒന്നു നോക്കി മൂളി.
"സിസ്റ്റര്‍ ഒരു ഉപകാരം ചെയ്യണം.. എന്റെ മോള്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്തുള്ള ഒരു മുറി ശരിയാക്കി തരാമോ.. "?
"നോക്കട്ടെ.. "
*******************

മുകളില്‍ കറങ്ങുന്ന ഫാന്‍ നോക്കി അയാള്‍ വെറുതെ കിടന്നു..
"ഞാന്‍ കഞ്ഞി വാങ്ങിച്ചു കൊണ്ട്‌ വരട്ടെ.."
അതും പറഞ്ഞ്‌ അടുത്തുണ്ടായിരുന്ന ഭാര്യ ഒരു പാത്രവുമെടുത്ത്‌ പുറത്തെക്ക്‌ പോയി.
അയാള്‍ ആലോചിക്കയായിരുന്നു.. ഭാഗ്യത്തിനാണ്‌ മോള്‍ കിടക്കുന്ന മുറിയുടെ അടുത്തു തന്നെ ഈ മുറിയും കിട്ടിയത്‌. രണ്ടു പേരേയും നോക്കാന്‍ ഒരാള്‍ അല്ലെ ഉള്ളൂ..
ഒരു പനിയും വിറയലും അതായിരുന്നു അയാളുടെ മകളുടെ അസുഖത്തിന്റെ തുടക്കം.
പിന്നെ പിന്നെ അതു കാഴ്ചയെ ബാധിക്കും എന്നായി. കണ്ണിനു അടിയന്തിരമായി ഒരു ഓപറേഷന്‍.
എങ്കില്‍ മകളുടെ കാഴ്ച തിരിച്ചു കിട്ടും. കൂലി പണിക്കാരനായ അയാള്‍ക്കു അതിന്റെ  ചെലവു താങ്ങാവുന്നതിനും അപ്പുറമായിരുന്നു..
കൌമാരം വിട്ടു യൌവനത്തില്‍ എത്തി നില്‍ക്കുന്ന ആകെയുള്ള ഒരു മോളുടെ കാഴ്ച ഇല്ലാതാവുന്നത്‌ അയാള്‍ക്ക്‌ സഹിക്കുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയാണു മകളെ കാണിച്ച ഡോക്ടര്‍ വഴി അയാളുടെ വൃക്ക മറ്റൊരാള്‍ക്ക്‌ ദാനം ചെയ്ത്‌ മകളുടെ ഓപറഷണ്റ്റെ ചെലവു നടത്താം എന്നു അയാള്‍ തീരുമാനിച്ചത്‌.
ആദ്യം അയാളുടെ മകളുടെ ഓപറേഷന്‍ നടന്നു. വിജയകരമയിരുന്നു എന്നു ഡോക്റ്റര്‍ അറിയിച്ചു.
ഒരു ദിവസം കഴിഞ്ഞാല്‍ കണ്ണിന്റെ  കെട്ടഴിക്കാം എന്നും.
അടുത്ത ദിവസം അയാളുടെ ഓപറേഷന്‍ ആയിരുന്നു.
മകളുടെ കാഴ്ച ശരിയായല്ലൊ എന്ന സന്തോഷത്താല്‍ അയാല്‍ ഓപറേഷന്‍ തീയറ്ററിലെക്ക്‌...
കണ്ണൂകെട്ടി കിടക്കുന്ന മകളെ തനിച്ചാക്കി ആ അമ്മ അയാളുടെ ഒപറേഷന്‍ നടക്കുന്നതിണ്റ്റെ മുറിയുടെ മുന്നില്‍ വ്യാകുലമായി നിന്നു..
മണിക്കൂറുകളുടെ ഇടവേളക്കു ശേഷം ഡോക്ടര്‍ പുറത്തെക്കു വന്നു.
നിസ്സംഗയായി ഇരിക്കുന്ന ആ അമ്മയൊട്‌ ഡോക്ടര്‍ പറഞ്ഞു..
"നിങ്ങള്‍ റൂമിലേക്കു പൊയ്ക്കോളൂ.. വിവരം പറയാന്‍ ആയിട്ടില്ല.. "
***************************

മുറിയിലിരിക്കുന്ന അമ്മയോട്‌ നഴ്സ്‌ വന്നു പറഞ്ഞു. " കണ്ണിണ്റ്റെ ഡോക്ടര്‍ വിളിക്കുന്നു. "
വേഗം ആ അമ്മ ഡോക്ടറുടെ മുറിയില്‍ എത്തി... ഡോക്ടര്‍ പറഞ്ഞു കുറെ കാര്യങ്ങള്‍ ... എല്ലാം ആ അമ്മയ്ക്ക്‌ മനസ്സിലായില്ല..
പക്ഷെ കത്തിക്കൊണ്ടിരിക്കുന്ന ആ മനസ്സിലെക്ക്‌ കുറച്ച്‌ തീപ്പൊരിയായി കുറച്‌ കാര്യങ്ങല്‍ തറച്ചു..
തങ്ങളുടെ താങ്ങും തണലും നഷ്ടമായിരിക്കുന്നു..
ഓപറേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്നെ ആ അച്ചന്‍ എല്ലാരേയും വിട്ടുപൊയിരിക്കുന്നു..
അതുകൊണ്ട്‌ വൃക്കയുടെ കാഷ്‌ ഉണ്ടാവില്ല.. മകളുടെ ഓപറേഷണ്റ്റെ കാശ്‌ പെട്ടെന്നുതന്നെ അടക്കണം.
ആ അമ്മ കരഞ്ഞു പറഞ്ഞു. അവസാനത്തെ വഴിയാണു ഇപ്പൊ അടഞ്ഞത്‌.. ഇനി എന്നെക്കൊണ്ട്‌ ഒന്നിനും കഴിയില്ല..
കുറചു നേരം ആലോചിച്‌ ഡോക്ടര്‍ പറഞ്ഞു.. "ഒകെ.. ഞാന്‍ ശരിയാക്കാം എന്നു നോക്കട്ടെ.. "
അപ്പോഴേക്കും ആ അമ്മയുടെ ബോധം മറയാനുള്ള തുടക്കത്തിലായിരുന്നു..
ആ അമ്മയെ പെട്ടെന്നുതന്നെ ഡ്രിപ്‌ കൊടുക്കന്‍ ഡോക്ടര്‍ നിര്‍ദേശിച്ചൂ.
****************
സമയം രാത്രി ഏറെ വൈകിയിരുന്നു.. ഡോക്ടര്‍ കണ്ണു കെട്ടി കിടക്കുന്ന ആ മകളുടെ മുറിയിലേക്കു വന്നു..
അവളുടെ അമ്മ ഇപ്പൊഴും ബോധ രഹിതയായി വേറെ ഒരു മുറിയില്‍ കിടക്കുന്നതിനാല്‍ ആ മകള്‍ തനിച്ചെ ഉണ്ടായിരുന്നുള്ളൂ...
ഡ്യുട്ടിയില്‍ ഉള്ള്‌ നഴ്സ്‌ അവരുടെ മുറിയില്‍ നല്ല ഉറക്കവും.
ഡോക്ടര്‍ വന്നത്‌ അപ്പോഴെ ആ മകള്‍ അറിഞ്ഞു..
" നാളെ കണ്ണിന്റെ കെട്ട്‌ അഴിക്കേണ്ടതല്ലെ.. അതിനാല്‍ ഒരു ഇഞ്ചെക്ഷന്‍ ഉണ്ട്‌.. "
ഡോക്ടര്‍ കൈയില്‍ കരുതിയ സിറിഞ്ചിലെ മരുന്ന്‌ അവളില്‍ കുത്തിവച്ചു..
ചെറിയ ഒരു മയക്കം പൊലെ.. അവള്‍ ഒരു അലസ്യത്തിലേക്കു വീണു..
ഉണര്‍ന്നപ്പോള്‍ ശരീരം ആസകലം വേദന .. സമയം എത്ര ആയെന്നു പോലും അറിയില്ല.. റൂമില്‍ ആരും ഇല്ല എന്നു മനസ്സിലായി.. ഡോക്ടര്‍ എപ്പോഴാണാവോ പോയത്‌.. ഒന്നും അവള്‍ അറിഞ്ഞില്ല.. ശരീരത്തിണ്റ്റെ വേദന അവിടവിടെയുള്ള നീറ്റല്‍...

സ്ഥാനം മാറി കിടക്കുന്ന ഉടു വസ്ത്രം അവള്‍ നേരെയാക്കി ഇട്ടു.. 
ഉറക്കത്തില്‍ വല്ലതും സംഭവിച്ചതാവാം.. അല്ലെങ്കില്‍ ഇന്നലെ കുത്തിവച്ച മരുന്നു കാരണമാവാം.. അതായിരുന്നു അവളുടെ മനസ്സില്‍...
അവള്‍ അറിയുന്നില്ലല്ലൊ അവളുടെ ഓപറേഷനു ചെലവായ കാശ്‌ ഡോക്ടര്‍ അവളില്‍ നിന്നു തന്നെ ഈടാക്കിയതാണെന്നു..
അവളുടെ മനസ്സില്‍ അപ്പോള്‍ നാളെയുടെ കാഴ്ചയുടെ തിരിച്ചു വരവിന്റെ  ആഹ്ളാദത്തിലായിരുന്നു..
അവള്‍ മനസ്സുകൊണ്ട്‌ ഒന്ന് ഉറചിരുന്നു.. ഞാന്‍ ആദ്യം കാണേണ്ടത്‌ തന്റെ കാഴ്ചക്കു വേണ്ടി ത്യാഗം ചെയ്ത തന്റെ അച്ചനെ തന്നെ..
അവള്‍ നേരം വെളുക്കാന്‍ സമയത്തിണ്റ്റെ സൂചിക്കു കാതോര്‍ത്തിരുന്നു... തൊട്ടടുത്ത്‌ നിസ്സഹായമായ അവളുടെ അച്ഛന്റെ ആത്മാവും...

Saturday, July 9, 2011

കുഞ്ഞാറ്റ

"ര്‍ണീം.... ര്‍ണീം.... ര്‍ണീം.... "
കുറച്ചു നേരത്തെ ബെല്‍ നു ശേഷം അവന്‍ ഫോണ്‍ എടുത്തു ..
"ഹെലോ "
" മോനെ അമ്മയാടാ .. മോന്‍ എഴുന്നേറ്റോ.. "
ഹോ ഉറക്കത്തില്‍ നിന്നും ഞെട്ടി  എഴുന്നെല്പിച്ചിട്ടു അമ്മയുടെ ഒരു കുശലാന്വേഷണം.
മറുപടിയായി ഒരു മൂളല്‍ മാത്രം കൊടുത്തു അവന്‍ ...
"മോനെ നമ്മുടെ കുഞ്ഞാറ്റ മരിച്ചു പോയി.. ഇന്ന് പുലര്‍ച്ചയ്ക്ക് .. "

അത് കേട്ടയുടനെ അവന്റെ എല്ലാ ഉറക്കവും പോയി ..
ബെഡില്‍ അവന്‍ എഴുന്നേറ്റിരുന്നു .. റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തു .. സമയം 7 മണി ആവുന്നേയുള്ളൂ.. വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടക്കുകയാണ് മറ്റുള്ള കൂട്ടുകാരെല്ലാം .. വെള്ളിയാഴ്ചയാണ് അവനും കൂട്ടുകാര്‍ക്കും ലീവ് ദിവസം .. 6 per ഒരുമിച്ച് കിടന്നുറങ്ങുന്ന ചെറിയ ഒരു ഫ്ലാറ്റ് .. അതില്‍ ഒരുവന്‍ ആണ് അവന്‍. ഓരോരുത്തരും അവരവരുടെ ബെഡ് മാത്രം സ്വന്തം ലോകമായി കഴിയുന്ന ദുബൈയിലെ ഒരു സാധാരണ ഫ്ലാറ്റ് . അവിടെയാണ് അവനും കൂട്ടുകാരും താമസിക്കുന്നത്

" എന്താ പറ്റിയെ ..? അവള്‍ക്കു ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. പെട്ടെന്ന്  ഇങ്ങനെ.. ? "
" അറിയില്ല .. ഞാന്‍ അവിടെ വരെ ഒന്ന് പോയിട്ട് വരാം ... പിന്നെ വിളിക്കാം ... "
അതും പറഞ്ഞ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു ..
അപ്പൊ കഴിഞ്ഞ ലീവ് നു പോയിട്ട് തിരിച്ചു വരുമ്പോള്‍ കുഞ്ഞാറ്റ എന്നോട് പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സില്‍
"ബേ ഉവൈക്ക് ലുള് ബേ "
അവളുടേത്‌ മാത്രമായ ഒരു ഭാഷ .. ഇനി എപ്പോ കാണും എന്നായിരിക്കും അവള്‍ ചോദിച്ചത് ..
കുഞ്ഞാറ്റ.. നല്ല ഓമനത്തം തുളുമ്പുന്ന മുഖമുള്ള 10 വയസ്സ് പ്രായമുള്ള ഒരു മാലാഖ .. അവള്‍ക്കു കേള്‍വിക്ക് മാത്രേ കുഴപ്പമില്ലാതുള്ളൂ ..
സംസാരിക്കാന്‍ കഴിയാത്ത .. ബുദ്ധി കുറച് പുറകിലോട്ടുള്ള ഒരു കൊച്ചു പെണ്‍കുട്ടി .. ആദ്യത്തെ 2 മക്കള്‍ക്ക്‌ ശേഷം 20 വര്‍ഷത്തിനു ശേഷം ആഗ്രഹിക്കാത്ത നേരത്ത് അച്ഛനും അമ്മയ്കും ഉണ്ടായ കുഞ്ഞു വാവ.. പ്രായം ചെന്ന സമയത്ത് ഉണ്ടായ കുഞ്ഞു  ആയതുകൊണ്ടാണോ അതോ ദൈവം ശിക്ഷയായി ഭൂമിയില്‍ പിറവി കൊള്ളിച്ചതാണോ എന്നറിയില്ല .. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു കുഞ്ഞാറ്റ .. അവളുടെ വീട്ടുകാരോടും പിന്നെ തൊട്ടടുത്തുള്ള അവന്റെ വീട്ടുകാരോടും മാത്രം ഇടപഴുകുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നവള്‍ ..
പൂമ്പാറ്റയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നവള്‍.. എപ്പോഴും പൂമ്പാറ്റയ്ക്ക്  വേണ്ടി അവനോടു വാശി പിടിചിരുന്നവള്‍.. പൂമ്പാറ്റയെപ്പോലെ ആയുസ്സും കുറഞ്ഞിരുന്നോ അവള്‍ക്കു .. അല്ലെങ്കില്‍ അവളുടെ അമ്മയുടെ കണ്ണ് നീരിനു ഒരു താത്കാലിക വിരാമത്തിനു ദൈവം തന്നെ അവളെ തിരിച്ചു വിളിച്ചതോ..?

പെട്ടെന്നായിരുന്നു അവന്റെ പുറത്ത് ഒരു അടി വീണത് .. കൂടെ ദേഷ്യത്തോടെയുള്ള ഒരു മുറുമുറുപ്പും
" ഡാ എന്ത് പണ്ടാരമടങ്ങാനാ ഇത്ര രാവിലെ ലൈറ്റ് ഉം ഇട്ടിട്ടു ബെഡില്‍ ഇരുന്നു പിറു പിറുക്കുന്നെ..? നാശം ആകെയുള്ള വെള്ളിയാഴ്ചയും ഇവന്‍ പണ്ടാരമടക്കുമല്ലോ.. "
അവന്‍ പെട്ടെന്ന് ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലേക്ക് കിടന്നു .. ദു:ഖങ്ങളും സന്തോഷങ്ങളും എല്ലാം പ്രകടിപ്പിക്കാന്‍ ആകെ ഒരു ബെഡ് സ്പേസ് മാത്രമുള്ള അവന്‍ അവന്റെ തലയിണയില്‍ മുഖം പൂഴ്ത്തി കിടന്നു .. മനസ്സില്‍ ദു:ഖം കടിച് അമര്ത്തിക്കൊണ്ട്..

കുറച്ച് കഴിഞ്ഞപ്പോള്‍  അമ്മയുടെ ഫോണ്‍ വീണ്ടും വന്നു ..
" കുഞ്ഞാറ്റയോടൊപ്പം  അവളുടെ അമ്മയും പോയേടാ.. ഇന്നലെ ചോറില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നത്രേ.. "
അമ്മയുടെ കരച്ചില്‍ കാരണം പിന്നെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല .. ഫോണ്‍ കട്ട്‌ ചെയ്തു ... അമ്മയ്ക്ക് അത്ര കാര്യമായിരുന്നു അവളെ ... 
എന്തിനായിരിക്കും കുഞ്ഞാറ്റയുടെ അമ്മ അങ്ങനെ ചെയ്തത് .. ഇത്ര വര്‍ഷം കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നിട്ട് .. ഇപ്പൊ എന്തിനു ഇങ്ങനെ..?
പ്രായം വളരെ കഷ്ടപ്പെടുത്തിയുരുന്നു കുഞ്ഞാറ്റയുടെ അമ്മയെ .. ഇനി തന്റെ കാല ശേഷം അവളുടെ അവസ്ഥ ആലോച്ചിചിട്ടവുമോ..? ബാലികമാര്‍പ്പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് തന്റെ കാല ശേഷം ബുദ്ധിമാന്ദ്യമുള്ള അവള്‍ സുരക്ഷിതയയിരിക്കില്ല എന്ന തോന്നലോ ..?
ഇങ്ങനെ നാം അറിയാതെ അവര്‍പോലും അറിയാതെ എത്ര കുഞ്ഞാറ്റമാര്‍ ഈ ലോകത്തോട്‌ വിട പറയുന്നുണ്ടാവും..

Thursday, July 7, 2011

ഇരതേടും മനസ്സ്

ചൂട് ചായയുടെ മേമ്പൊടിയായി പത്രം മറിച്ചിട്ട് നോക്കുകായിരുന്നു അയാള്‍ .. മുഴുവന്‍ പേജ് ഉം മറിച്ചിട്ട് നോക്കി .. ഇല്ല .. ഇന്നും പ്രതീക്ഷിച്ച വാര്‍ത്തകള്‍ ഒന്നുമില്ല..  ഹോ ഈ ലോകം നന്നായോ..? ഈ പീഡന വിദഗ്ദര്‍ ഒക്കെ എവിടെ പോയി..? എല്ലാവരും നന്നാവാന്‍ തീരുമാനിച്ചോ..? പത്രം ഒന്നുകൂടി മറിച്ചിട്ട് നോക്കി അയാള്‍.. ഹാവൂ ഭാഗ്യം.. അതാ കിടക്കുന്നു ഒരു വാര്‍ത്ത .. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആരോ പീഡിപ്പിച്ചു ... ഒരു എപിസോഡ് നുള്ള വകയായി. പത്രം മടക്കിവച്ച് വേഗം പോകാന്‍ റെഡി ആവുക തന്നെ.. പത്രം മടക്കി മേശപ്പുറത്ത് വച്ചു .. അപ്പൊ ഒരു കഷ്ണം പേപ്പര്‍ ആ പേപ്പറിന്റെ  ഒരു പേജില്‍ നിന്നും അടര്‍ന്നു വീണു ... ഹോ ഇപ്പോഴത്തെ പേപ്പര്‍ ഒക്കെ ഒന്നിനും കൊള്ളില്ല .. പുതിയ പേപ്പര്‍ ന്റെ മണവുമില്ല ഗുണവുമില്ല.. എന്നാണാവോ ഇനി ഇതൊക്കെ നേരയാവുക ...
ക്യാമറയും എടുത്ത് പേപ്പറില്‍ കണ്ട അഡ്രസ്‌ ലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് അമ്മയുടെ പിന്നില്‍ നിന്നുള്ള വിളി .

" എവിടെക്കാ മോനെ രാവിലെതന്നെ ...? "

" ഞാന്‍ കുറച്ച്  വൈകും .. ഒരു ന്യൂസ്‌ തയ്യാറാക്കി അത് കൊടുത്തിട്ടേ വരൂ.."

അമ്മയുടെ മുഖഭാവം നോക്കാതെ അയാള്‍ വേഗം നടന്നകന്നു ...
അമ്മ വേഗം അകത്തേക്ക് പോയി മേശപ്പുറത്ത് നോക്കി ...
കഴിക്കാനും കുടിക്കാനും  കൊടുത്തതൊക്കെ അവിടത്തന്നെ ഉണ്ട് ...

" ന്റെ ഭഗവാനെ ചതിച്ചോ. " അങ്ങനെ ഒരു ആര്‍ത്ത നാദം മാത്രേ ആ അമ്മയുടെ തൊണ്ടയില്‍ നിന്ന് വന്നുള്ളൂ.. അപ്പോഴേക്കും തളര്‍ന്നു ഇരുന്നു പോയി.. പ്രായം ശരീരത്തെ തോല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..
*  *  *   *    *   *  *   **  *  *   *    *   *  *   *
വളരെ കഷ്ടപ്പെട്ടാണെങ്കിലും അയാള്‍ ആ അഡ്രസ്‌ ഇല്‍ പറഞ്ഞ വീട്  കണ്ടു പിടിക്ക തന്നെ ചെയ്തു ...
വീടിന്റെ മുറ്റത്ത്‌ ഒരു ചെറിയ കുട്ടി കളിച്ചു കൊണ്ടിരിക്കുന്നു . അയാളെ കണ്ടപാടെ കുട്ടി പേടിച്ചു അമ്മേ... എന്നും വിളിച്ചും കൊണ്ട്  വീടിനകത്തേക്ക് ഓടി... കുറച്ച് കഴിഞ്ഞപ്പോ പ്രായമായ ഒരു സ്ത്രീ ആ കുട്ടിയുടെ കൈയും പിടിച്ച പുറത്തേക്കു വന്നു ...

" ഇവിടെ ആരുമില്ല.. ഇവിടെ ഒന്നുമില്ല.. " കുറച്ച്  ദേഷ്യത്തോടെ പറഞ്ഞു...
"ഞാന്‍ പത്രത്തില്‍ നിന്ന് വരികയാ.. മോളെ ഒന്ന് കാണണം കുറച്ച്  വിവരങ്ങള്‍ ശേഖരിക്കണം "
അവര്‍ അവനെ രൂക്ഷമായൊന്നു നോക്കി ...
ഇവര്‍ എന്താ പത്രക്കാരെ കണ്ടിട്ടില്ലേ...
അയാളെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് ആ സ്ത്രീ നിലവിളിച്ചു ...

" ഓടിവായോ... ഓടിവായോ ...."
അതുവരെ ആരോരുമില്ലാത്ത ആ വീട്ടു മുറ്റത്ത്‌ ചുറ്റുമുള്ള ആള്‍ക്കാര്‍ നിറഞ്ഞു ...
കുറച്ച്  ചെറുപ്പക്കാര്‍ വന്നു അവനെ ആ മുറ്റത്ത്‌ നിന്ന് വലിച്ചിഴച്ചു വഴിയരികിലേക്ക് തള്ളി ..
അപ്പോള്‍ അയാള്‍ ആക്രോശിച്ചു " ഞാന്‍ പത്രക്കാരനാ.. എന്നെ തൊട്ടുകളിച്ചാല്‍ വിവരം അറിയുമേ ....
പിടിച്ചു തള്ളുന്നതിനിടയില്‍ ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അലങ്കോലമായിരുന്നു.അയാള്‍ ചുറ്റും കൂടിയവരെ നോക്കി . എല്ലാരുടെ കണ്ണിലും സഹതാപം ..കൂടി നിന്നവരില്‍ പ്രായമായ ഒരാള്‍ പറഞ്ഞു..

" പാവം ഏതോ നല്ല വീട്ടിലെ ആണെന്ന് തോന്നുന്നു .. "
അപ്പൊ മറ്റൊരാള്‍ കുറച്ച്  ദേഷ്യത്തോടെ ... 

"എവിടത്തെ ആയാലെന്താ... സുഖമില്ലെങ്കില്‍ വീട്ടിനുള്ളില്‍ പൂട്ടിയിടണം .. ഇങ്ങനെ ആള്‍ക്കാരെ ഇടങ്ങേരാക്കാന്‍   അഴിച്ചു വിടണോ ..?"
കൂടി നിന്നവരില്‍ ഒരുത്തന്‍ അയാളോട് പറഞ്ഞു .. " ഇവിട ഇങ്ങനെ കറങ്ങി നടക്കാതെ വേഗം പോയെ.. ഹും .. വേഗം പോയെ...."
അപ്പോള്‍ അയാള്‍ ചിന്തിക്കയായിരുന്നു ... ഇവര്‍ക്കൊക്കെ എന്താ പറ്റിയെ .. പത്രക്കരെയൊന്നും പണ്ടത്തെപ്പോലെ പേടിയില്ലതയോ ആള്‍ക്കാര്‍ക്ക് ..?
*  *  *   *    *   *  *   **  *  *   *    *   *  *   *
അയാള്‍ വീട്ടിലെതുംപോഴേക്കും നേരം വളരെ വൈകിയിരുന്നു ... അമ്മ വീടിന്റെ മുന്‍പില്‍ത്തന്നെ കാത്തു നില്‍പ്പുണ്ട്... കീറിപ്പറിഞ്ഞ അയാളുടെ വേഷം കണ്ടു അമ്മ ആത്മഗദം കൊണ്ടു...

" ഭഗവാനെ ചെലവാക്കിയ പൈസയൊക്കെ വെറുതെ ആയോ.. ഇനി ആരെയാണാവോ ഞാന്‍  ഇവനെ കാണിക്കേണ്ടത് ...?"

Sunday, July 3, 2011

സൌഹൃദ കൂട്ടം

ഒറ്റപ്പെടലിന്റെ നെടുവീര്‍പ്പിനിടയില്‍
ആഘോഷങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും
അവധി നല്‍കി പിന്‍വലിഞ്ഞപ്പോള്‍
ചിതലരിച്ച മനസ്സിലേക്ക്
കയറിക്കൂടിയതയിരുന്നു അവര്‍ ..
സ്നേഹത്തിന്റെ സൌഹൃദത്തിന്റെ
അമൂല്യ നിധി കാത്തു സൂക്ഷിക്കുന്നവര്‍ ..
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും
സൌഹൃദ സമൃദ്ധമായ ദിനങ്ങള്‍ ..
അതിനിടയില്‍ എപ്പോഴാണാവോ
അവന്‍ മാത്രം തിരിഞ്ഞു നടന്നത്...
സൌഹൃദത്തിലും വര്‍ഗബോധത്തിന്റെ
ലഹരി സിരകളില്‍ ഓടിയപ്പോഴോ ..
പറഞ്ഞു പിന്തിരിപ്പിക്കാന്‍ ആകുമ്പോഴേക്കും
തന്പോരിമയുടെ ചാപല്യവും
വര്‍ഗബോധത്തിന്റെ ലഹരിയും
അവനെ കാര്‍ന്നു തിന്നിരുന്നു ..
ഒപ്പം പകര്‍ച്ച വ്യാധിയാല്‍ കുറച്പേര്‍ക്ക് കൈമാറിയും
ഒരു പ്രാര്‍ത്ഥനമാത്രം .. എന്നും ദൈവം അവനെ രക്ഷിച്ചിടട്ടെ..
പിന്തിരിഞ്ഞു പോയവര്‍ പോകേണ്ടവര്‍ ..
എത്രപേര്‍ കൂടെയുണ്ട് എന്നതിലല്ല പ്രധാനം
മനസ്സ് മനസ്സിലാക്കാനുള്ള
ഒരാളെങ്കിലും ഉണ്ടോ എന്നതാണ് ..
യാത്ര തുടരുകയാണ് ..
സൌഹൃദത്തിന്റെ.. കൂട്ടായ്മയുടെ..
കൊഴിഞ്ഞു പോകാന്‍ ഇനിയെത്രപേര്‍..
അറിയില്ലയെങ്കിലും തുടരുകയാണീ യാത്ര
ചെയ്തു തീര്‍ക്കാനായ്‌ ഒരുപാടു കാര്യങ്ങള്‍ ബാക്കിയുണ്ട് ..
സൂക്ഷിക്ക നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ
വര്‍ഗബോധത്തിന്‍ ലഹരിയാല്‍ 
വ്രണങ്ങള്‍ ഉണ്ടാക്കുന്നവരെ ...

Monday, June 20, 2011

ചിലന്തിവലകള്‍

ഇന്നെവിടെ വല നെയ്യുമെന്നോര്ത്ത്
ചുറ്റിലും നോക്കീടവേ ..
വയര്‍ മെല്ലെ മന്ത്രിച്ചു .. സമയം അതിക്രമിച്ചിരിക്കുന്നു ..
ഒരുക്കുക വേഗം ഒരു വല
വീഴാനായ് പ്രാണികള്‍ കാത്തിരിക്കുന്നു ..
പിന്നെയോരമാന്തം മനസ്സിന് തോന്നീടും മുന്നേ
തൊട്ടടുത്ത്‌ കാണും ഒരു പനിനീര്‍ പൂവിന്‍
തണ്ടില്‍ നെയ്തു മനോഹരമാം ഒരു വല ..
പിന്നെ തൊട്ടടുതിരിക്കും കൊമ്പിന്മേല്‍
ചാടിയുരുന്നൊന്ന്  നോക്കി
ഭംഗി ഏതിനാവാം ..
അതെ ... മനുഷ്യര്‍ പാടി പുകഴ്ത്തും പനിനീരിനെക്കാള്‍..
ഭംഗിയെന്‍ ആ ചെറു വലക്കു തന്നെ ..
പിന്നെയാ വലയുടെ കോണിലായ്‌  കാത്തിരുന്നു
എനിക്ക് കല്പിച്ച ചെറു പ്രാണികളെ ..
കാത്തിരിപ്പിന്റെ വേദന കാണാതെ
സൃഷ്ടിയുടെ വിലയോന്നുമറിയാതെ
വലിയ ഒരു ഇല കൊണ്ടിട്ടു എന്‍ വലയില്‍
കുസൃതികള്‍ മാത്രമറിയും ചെറു കാറ്റ്
വീണ്ടും നെയ്തു ഒരു വല അതിവേഗം
വീണു അതില്‍ ചില  പ്രാണികളും..
ആവശ്യത്തിനു വയറും നിറച്ചു
ബാക്കി ആയതിനെ ഉപേക്ഷിച്
അടുത്ത വല നെയ്യേണ്ടത് എവിടെയെന്നും നോക്കി
പതുക്കെ അടുത്ത കൊമ്പിന്മേല്‍ ചാടി കയറി ..
യാഥാര്‍ത്ഥ്യത്തിന്‍ കണ്ണടയുമായി
കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ 
ചുറ്റിലും കാണുന്ന ചിലരെങ്കിലും
ഈ ചിലന്തി ആണോയെന്നാണ് എന്റെ സംശയം..

Saturday, June 18, 2011

മഴഭാവങ്ങള്‍

മാറ്റുകയാണ് കാലം എന്നില്‍ നിറയ്ക്കും
മഴയുടെ അനുഭവത്തെ ..
കള്ളം പറഞ്ഞു വാങ്ങിയ മഷിതണ്ടും
പകരം കൊടുത്ത മയില്‍ പീലിയും ...
വീണ്ടും ഓര്‍മ്മകളില്‍ ബാല്യം നിറയുന്നു..
മഴയുടെ സംഗീതത്തിനു പൊട്ടിച്ചിരിയുടെ
കാഴ്ചകള്‍ മാത്രമുള്ള ബാല്യത്തിലേക്ക് ..
നനഞ്ഞൊട്ടിയ തുണിയുടെ അസഹ്യമാം
തണുപ്പിനെ വകഞ്ഞുമാറ്റി
കറുത്ത ബോര്‍ഡില്‍ തെളിയും വെളുത്ത അക്ഷരത്തെ
പകര്ത്തിയെഴുതും ക്ലാസ് റൂമുകള്‍ ..
മണിയടിക്കായ്‌ കാത്തിരിക്കും മനസ്സില്‍
പൊഴിയും നേര്‍ത്ത ശബ്ദം കേട്ട്
പുസ്തക്കെട്ടും മാറോടു ചേര്ത്ത്
ചൂടിയാലും ആകാശം കാണും കുടയും ചൂടി
വീട്ടിലെത്തുമ്പോള്‍ മഴയ്ക്ക്‌ അമ്മയുടെ വക
ശകാരമായിരുന്നു  " ഹോ ഈ നശിച്ച മഴ "
കൌമാരത്തില്‍ പിന്നെയാ മഴ ആഘോഷമായ് ..
ചെളിവെള്ളവും പറമ്പും കളിസ്ഥലവും
വിദ്വേഷത്തിനും അസൂയക്കും പകപോക്കലിനും
പിന്നെ  കൌമാരത്തെ മദിച്ചുല്ലസിക്കാനും 
വഴിയോരുങ്ങുന്നത് മഴയുടെ താളത്തിന്
അകമ്പടി ആയിട്ടായിരുന്നു ..
പ്രണയം മൊട്ടിട്ട യൌവനത്തില്‍
മഴയ്ക്ക്‌ ഒരു ഭാവമേ ഉണ്ടായിരുന്നുള്ളൂ..
പ്രണയം.. പറഞ്ഞാലും തീരാത്ത പ്രണയം മാത്രം ..
ഒരു കുടക്കീഴില്‍ മഴയില്ലൂടെ നടന്നു
പങ്കുവെക്കും പ്രണയത്തിന്റെ ..
കൂട്ട് താളമായിരുന്നു മഴയപ്പോള്‍ ..
മഴയ്ക്ക്‌ സൌന്ദര്യമുണ്ടെന്നു മനസ്സിലാക്കി തന്നത്
പ്രണയിനിയുടെ വാക്കുകളും ശബ്ദങ്ങളും ആയിരുന്നു   ..
ഇപ്പോള്‍..
കാത്തിരിപ്പിന്റെ വിഹ്വലതയില്‍ വേവും മനസ്സില്‍
മഴയ്ക്ക്‌ ഒരു ഭാവം മാത്രം ...
പിന്നെ മഴയത്തു നടക്കാന്‍ കുട വേണ്ടന്ന തോന്നലും ..
കാരണം മഴ തരുന്നു മനസ്സിലേക്ക് ഓര്‍മ്മകള്‍ 
എന്നിലേക്ക്‌ വീഴും മഴത്തുള്ളികള്‍ ഓരോന്നും ..
എന്റെ കണ്ണ് നീരിലേക്കലിഞ്ഞു ചേരുന്നു
വിരഹത്താല്‍  വെമ്പുന്ന മനസ്സിലെ ദൂര ദൈര്‍ഘ്യത്തിന്
കൂട്ടായിട്ടിരിക്കുന്നു..
താലോലിച് ഉണര്‍ത്തുന്നു മഴ ഒറ്റപ്പെടുന്ന മനസ്സിനെ ..
മാറുകയാണ് ഭാവങ്ങള്‍ മഴയുടെ ..
കാലം എന്നില്‍ ഏല്‍പ്പിക്കും ഓരോ മുദ്രണത്താലും..
നടക്കുകയാണ് ഞാന്‍ കാലത്തിന്റെ നടവഴിയിലൂടെ
മഴയുടെ അടുത്ത ഭാവം തേടി ...


Wednesday, June 15, 2011

ക്യാന്‍വാസ്

ലിയ വെള്ള ക്യാന്‍വാസ് ..
പന്ത്രണ്ട് കുപ്പികളിലായ് പന്ത്രണ്ട് ചായങ്ങള്‍ ..
പലതരം ബ്രഷുകള്‍ ...
പൂര്‍ത്തിയാക്കാന്‍ പറ്റുന്ന ഒരു ചിത്രം 
വരക്കാനുള്ള ഒരുക്കത്തിലാണ് ...
കാരണം ആയിരം വാക്കുകള്‍ക്കു തുല്യം ഒരു ചിത്രമെന്ന് 
ആരോ പറഞ്ഞതോര്‍മ്മവന്നു ...
എവിടെ തുടങ്ങണം..?
എല്ലാം ചിന്തിക്കുന്ന തലയില്‍ ..?
എന്തിനെയും താങ്ങി നിര്‍ത്തുന്ന കാലുകളില്‍ ..?
തേടിപ്പിടിക്കും  കൈകളില്‍ ..?
മനസ്സ് തീര്‍ച്ചപ്പെടുത്താന്‍ കുഴങ്ങുന്നതെന്തേ...
വെള്ള ചുമരില്‍ കരിക്കട്ടകൊണ്ട് 
വരകള്‍ തീര്‍ക്കും നാല് വയസ്സിന്റെ ബാല്യത്തില്‍ പോലും 
വര എവിടെ തുടങ്ങണമെന്ന് കുഴങ്ങിയില്ലായിരുന്നു...
ബാല്യത്തിന്‍ എന്റെ പ്രിയ ക്യാന്‍വാസ്..
കറുത്ത വരകള്‍ വീണ വെള്ളച്ചുമരുകള്‍ നോക്കി 
അച്ഛന് എന്നും പരാതിയായിരുന്നു ..
ബാല്യത്തില്‍ കോറിയിട്ട കറുത്ത വരകള്‍ക്ക് 
ആദ്യമായ് കിട്ടിയ സമ്മാനം ..
" കുരുത്തം കെട്ടവന്‍ ".. അത് അച്ഛന്റെ വകയായിരുന്നു ..
എങ്കിലും ഒരു ചിത്രത്തിന്‍ തുടര്‍ച്ചയെന്നോണം 
അനേകം ചിത്രങ്ങള്‍ അച്ഛനെ നോക്കി 
കൊഞ്ഞനം കുത്തിയിരുന്നു..ആ വെള്ളച്ചുമരുകളില്‍.. 
അവന്‍ കുഞ്ഞല്ലെയെന്ന അമ്മയുടെ 
വാക്കുകളുടെ പടച്ചട്ടയായിരുന്നു
അന്നൊക്കെ എന്നുമെന്നെ രക്ഷിച്ചത്‌..
അന്നുപോലുമില്ലാത്ത തുടക്കത്തിന്റെ പ്രശ്നങ്ങള്‍ 
ഇന്നെന്നെ വെട്ടയാടുന്നതെന്തേ..
കാഴ്ച്ചയുടെ ശീവേലി മാറിയതിനാലോ.. ?
ചായക്കൂട്ടുകളുടെ കാഠിന്യം കൂടിയതിനാലോ ..? 
നിറങ്ങളും നിഴലുകളും സന്നിവേശിച്ചാല്‍
ഒരു നല്ല ചിത്രമാകുമെന്ന് മനസ്സിന് തോന്നിയതിനാലോ ?. 
അതോ ക്യാന്‍വാസിന്റെ വില കൂടിയെന്ന് 
മനസ്സ് സ്വയം തീരുമാനിച്ചതുകൊണ്ടോ ..?
കുഴങ്ങുന്ന ചിത്രങ്ങള്‍ മാറ്റിവെക്കട്ടെ..
പകരം നിന്‍ ചിത്രം പകര്‍ത്തട്ടെ 
വിലകൂടിയ.. സമൂഹം വിലകൂട്ടിയ ..
എന്റെ വെള്ള ക്യാന്‍വാസില്‍ ..
 അതാവുമ്പോ മനസ്സില്‍ തരിമ്പുമില്ല 
എവിടെ തുടങ്ങണമെന്ന ചിന്ത...

Tuesday, June 14, 2011

വയലിന്‍

മനസ്സുകൊണ്ട്‌ കാഴ്ചകള്‍ മറക്കുന്ന
ഏകാന്തമായ യാമങ്ങളില്‍
നീയെനിക്കു കൂട്ടു നിന്നു..
നേര്‍ത്ത തരളിത ശബ്ദങ്ങള്‍..
നഷ്ടത്തിന്റെ .... വിഹ്വലതയുടെ..
ദു:ഖത്തിന്റെ .. പ്രണയത്തിന്റെ..
വികാരങ്ങള്‍ക്കൊക്കെയും ശ്രുതിമീട്ടി
നീയെനിക്കു കൂട്ടുനിന്നു..
നിന്നില്‍നിന്നുയരുന്ന ദ്വനിതരംഗങ്ങളൊക്കെയും
എനിക്കുവേണ്ടി മാത്രമായിരുന്നു..
നേര്‍ത്ത കമ്പിയാല്‍ ആഭരണ വിഭൂഷിതയായ്‌
മനസ്സില്‍ തന്ത്രിയുടെ ശ്രുതിയിഴകള്‍
കര്‍ണ്ണാനന്തമായ്‌ എന്നില്‍ നീയണഞ്ഞത്‌
ജീവിത പാതയില്‍ ദിക്കറിയാതെ
ഒറ്റക്കു നില്‍ക്കും ഇരുട്ടിന്റെ വഴിയൊരങ്ങളിലായിരുന്നു
അത്‌ നീയെനിക്കു പ്രാര്‍ത്ഥനയുടെ ശക്തി തന്നു..
കാലങ്ങള്‍ അതിന്റെ വഴിയാത്രയില്‍
നിന്നെയെന്നില്‍ ചേര്‍ത്തുവച്ചു
മറ്റൊരിന്ത്രിയമെന്നപോലെ..
ഇപ്പോല്‍ നീയെന്റെ കൂട്ടുകാരി
എന്‍ വിരലൊന്നു തൊട്ടാല്‍പാടും പാട്ടുകാരി... 

Monday, June 13, 2011

എന്റെ പ്രണയിനിക്ക്....

നീ എനിക്ക് ആരാണ്..
ഹൃദയം കീഴടക്കിയ വെറും പ്രണയിനി മാത്രമല്ല...
എന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന
എന്റെ ജീവ സ്വരൂപത്തിന്റെ ഒരു ഭാഗം തന്നെയാണ്..
എന്റെ ജീവ വായുവാണ്...
ഞാന്‍ ശ്വസിക്കുന്ന ഓരോ വായുവിലും
നിന്നോടുള്ള പ്രണയമാണ് ഇപ്പോള്‍..
എപ്പോള്‍ നിന്നോടുള്ള പ്രണയം നില്‍ക്കുന്നുവോ
അപ്പോള്‍ എന്റെ ജീവന്‍ നിലച്ചു എന്നര്‍ത്ഥം..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്
ഇപ്പോള്‍ എന്നില്‍ വിഷമ ഘട്ടങ്ങള്‍
തരണം ചെയ്യാന്‍ എന്നെ സഹായിക്കുന്നത്...
എവിടെയായിരുന്നു നീ ഇതുവരെ...
ഇത്രയും നാള്‍ എന്നിലേക്ക്‌ വരാതെ എവിടെ മറഞ്ഞിരുന്നു നീ...
യാന്ത്രികമായി പായുന്ന മണലാരണ്യ
ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്നും
നിറങ്ങളുടെ സ്വപ്നഭൂമിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നത്
നീയായിരുന്നു ....
നീ അടുത്തില്ലാതപ്പോ ..
നിന്നോടു സംസാരിക്കാന്‍ കഴിയാതപ്പോഴൊക്കെ...
നെഞ്ചില്‍ ഒരു തരം വിങ്ങല്‍ ആണ്..
ജീവിത ദുഖത്തിന്റെ മുള്‍മുന കൊണ്ട്
വേദനിക്കുന്ന മനസ്സിന് ആശ്വാസമായി
നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍
ഒരു സ്വപ്ന സാമ്രാജ്യം കിട്ടിയ രാജാവിനെപ്പോലെയായി ഞാന്‍...
ഇതിനു പകരമായി നിന്നെ
എത്ര സ്നേഹിച്ചാല്‍ ആണ് എനിക്ക് മതിവരിക..
എന്നും എന്റെ ശരീരത്തിന്റെ ആത്മാവായി
നീ ഉണ്ടാവുന്നിടത്തോളം കാലം ഞാന്‍ ഭാഗ്യവാനാണ് ..

കാലം ഭിഷഗ്വരനെ തേടുകയാണ്

കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...
മനസ്സിന്റെ ഇഴയടികള്‍ക്ക് വഴിയുടെ
ചൂണ്ടു പലക ദിശ മാറിയിരിക്കുന്നു..
കാഴ്ചകളുടെ നിറക്കൂട്ടുകള്‍
ഇണചേര്‍ന്നു കറുപ്പ് നിറമായിരിക്കുന്നു..
മോഹങ്ങളുടെ ഹൃദയ സ്പന്ദന
താളം തെറ്റിയിരിക്കുന്നു..
കേള്‍വിയുടെ വഴികളില്‍
അട്ടഹാസങ്ങളും ദ്രുത താളങ്ങളും മാത്രം..
കാലം ഭിഷഗ്വരനെ തേടുകയാണ്..
ജീവിതത്തിനു മറവിയുടെ മരുന്ന് തന്നു
രോഗങ്ങളെല്ലാം മാറ്റിടുന്ന
കാലം ഭിഷഗ്വരനെ തേടുകയാണ് .
സ്വാര്‍ത്ഥതയുടെ മദ്യം നുകര്‍ന്ന്
കാലത്തെ ആക്രമിക്കും മനുഷ്യനെ
പുതിയ വഴിവിളക്കുകള്‍ കാട്ടാനായ്
കാലം പുതിയ ഭിഷഗ്വരനെ തേടുകയാണ് ...

Sunday, June 12, 2011

ആയുധം

ഞാന്‍ നടക്കുന്ന വഴികളിലൊക്കെയും
അവര്‍.. കാപട്യമാം അന്ധകാരത്തിന്‍
പുതപ്പിണ്റ്റെ മറവില്‍നോവിണ്റ്റെ
കഠാരയുമായി കാത്തിരിപ്പാണു..
മുറിഞ്ഞ്‌ ചോരവാര്‍ന്നു വിറങ്ങലിച്ച ഹൃദയത്തില്‍
ഇനിയുമൊരു മുറിവിനായ്‌ സ്ഥലം തേടി നടപ്പാണവര്‍..
എങ്കിലും..
ഞാന്‍ എണ്റ്റെ വഴികളിലൂടെയെ നടക്കൂ..
നിങ്ങള്‍ വിഷാംശമുള്ള ചിന്തകളുടെ കൂരമ്പ്‌ പായിച്ചാല്‍
തടുക്കാന്‍ എനിക്കു പടചട്ടയില്ല..
വാക്കുകളുടെ പടവാളുമായി പാഞ്ഞടുക്കുമ്പോള്‍
തടുക്കാന്‍ എനിക്കു പരിച ഇല്ല
എണ്റ്റെ ആയുധം എണ്റ്റെ മനസ്സ്‌ മാത്രമാണിപ്പോള്‍
ആയുധം എന്നു നഷ്ടപ്പെടുന്നുവോ
അന്നു എണ്റ്റെ മരണമായിരിക്കും
അപ്പോള്‍ വരൂ നിങ്ങള്‍
പടവാളും കൂരമ്പുകളുമായിട്ട്‌..
അതുവരെ എണ്റ്റെ ഹൃദയം നിണമണിയാതിരിക്കട്ടെ..
മിഴികള്‍ ജലകണങ്ങളാല്‍ നിറയാതിരിക്കട്ടെ..

പ്രവാസി

മനസ്സ് വരണ്ടു തുടങ്ങിയിരിക്കുന്നു....
മടുപ്പിക്കുന്ന മണലാരണ്യത്തിന്റെ ചൂടും
വീര്‍പ്പുമുട്ടിക്കുന്ന ജോലിയും ...
മനസ്സിനെ മടുപ്പിച്ചിരിക്കുന്നു...
ജന്മം കൊണ്ട്  തോറ്റ് പോകാതിരിക്കാന്‍
വലിയ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടനും
വലിഞ്ഞു മുറുകിയ ജീവിത
കൈവഴികളില്‍ നിന്നുള്ള മോചനവും തേടി
കാറ്റുകള്‍ പൊടിയുടെ മൂളലോടെ
കഥപറയുന്ന ഈ ചുഴിയില്‍
അകപ്പെട്ടുപോയിരിക്കുന്നു ഞാന്‍ ....
കരകയറാന്‍ നോക്കുന്തോറും
ഉള്ളിലേക്ക് വലിച്ചെടുക്കുന്ന
ഒരു മരണ ചുഴി ....
ബാഹ്യ ലോകത്തിന്‍ കണ്ണില്‍
എന്‍ ചിത്രം പുത്തന്‍ പണക്കാരന്‍ ..
അവര്‍ അറിയുന്നില്ല
എന്റെ കൈയിലുള്ള ഓരോ നാണയ തുട്ടിനും ..
നഷ്ട ബോധത്തിന്റെ
വിഹ്വലതയും നെടുവീര്‍പ്പും ഏറിരുന്നു എന്ന് ..
ഒരു ഭംഗി വക്കിനായ് അവരോടു ചൊല്ലാം..
നിങ്ങള്‍ക്കറിയില്ല നിങ്ങളെ നഷ്ടപ്പെടുന്ന
നിങ്ങളുടെ കാലങ്ങളെ കുറിച്ച് എന്ന്...
ചുണ്ടില്‍ നിന്ന് വീഴും ഈ വാക്കുകള്‍
അരികിലുള്ള വായുവില്‍ അലിയും മുന്‍പേ
പരഹാസ ദാമ്ഷ്ടകള്‍ കൊണ്ടവര്‍
കടിച്ചു കീറി ഇല്ലാതാക്കിയിരിക്കുമവര്‍
ജീവിത വഴിയില്‍ ഒറ്റപ്പെടുമ്പോഴും
ശേഷിച്ച ആരോഗ്യത്താല്‍
മരണത്തെ കാത്ത് കഴിയുമ്പോഴും
അവര്‍ എനിക്കായ്
ഒരു കിരീടം കാത്തു വച്ചിട്ടുണ്ടാകും
പ്രവാസി
അര്‍ത്ഥമറിയാത്ത വാക്കാണ്‌ അവര്ക്കെങ്കിലും ..

ക്ഷമാപണം

കൂട്ടംകൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലേക്കു ...
മുന്നിലേക്ക്‌ വരുന്ന..ഓരോ മുഖങ്ങളില്‍ ....
 സൂക്ഷിച്ചു നോക്കും ഞാന്‍...അവനാണോ അത്...
ഇല്ല.. ഞാന്‍ ഇതുവരെ കണ്ടില്ല അവനെ...
ഒരു ആള്‍ക്കൂട്ടത്തിലും....
എന്നാണാവോ അവനെ ഞാന്‍ കാണുക....
കണ്ടാല്‍ അവനു കൊടുക്കാന്‍ മനസ്സില്‍
ഒരു ക്ഷമാപണം കരുതിവച്ചിട്ടുണ്ട് ഞാന്‍...
കാലം അതിനെ മായ്ച്ചാലും ....
എന്റെ മനസ്സില്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെക്കുന്നു
ആ ക്ഷമാപണം ..
ഓര്‍മ്മകള്‍ എന്നെ എന്റെ പ്രൈമറി സ്കൂളില്‍ എത്തിക്കുന്നു..
രാമദാസന്‍ മാഷിന്റെ ക്ലാസ്സിന്റെ ഇടവേളയില്‍..
ഒരു പെന്‍സില്‍ കഷ്ണത്തിന്റെ പേരില്‍ ഒരു അടിപടി..
അപ്പോള്‍ എന്റെ കൈയിലുള്ള കൂര്‍ത്ത മുനയുള്ള..
കടലാസ് പെന്‍സില്‍ കൊണ്ട്
ഞാന്‍ ആഞ്ഞു അവനെ കുത്തിയതും..
അവന്റെ കൈതണ്ടയില്‍നിന്നു തെറിച്ചു വീണ ചോരത്തുള്ളികള്‍..
ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു...
കുട്ടിത്തത്തിന്റെ മത്സരത്തില്‍ മുങ്ങിപ്പോയ അന്നത്തെ മനസ്സില്‍...
പറയാതെ ബാക്കിവച്ച..
ആ ക്ഷമാപണം എന്നാണ് ഞാന്‍ അവനെയെല്പ്പിക്കുക..
ഏല്‍പ്പിക്കുമ്പോള്‍ ഓര്‍ക്കുവാന്‍ മാത്രം..
കരുതിവചിട്ടുണ്ടാകുമോ അവനെന്തെങ്കിലും...
ഇല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്താന്‍
അനുഭവങ്ങള്‍ സൂക്ഷിച്ചുവച്ച അലമാരയില്‍
ഒരു പെന്‍സില്‍ കഷ്ണം ഇപ്പോഴും പൊടിപിടിച്ചു കിടപ്പുണ്ട് ...
കാലങ്ങള്‍ നമ്മെ സാഹചര്യങ്ങളിലൂടെ ...
മാറ്റം വരുത്തിയിട്ടുണ്ടാവാം...
പ്രായം നിന്നില്‍ മറവിയുടെ ജരാനരകള്‍
വീഴ്ത്തി യിട്ടുണ്ടാവാം..
എങ്കിലും എനിക്ക് പ്രതീക്ഷ യുണ്ട് ...
നീ എപ്പോഴായാലും സ്വീകരിക്കും എന്‍
ക്ഷമാപണം..

വാടാമല്ലികള്‍

പറഞ്ഞു ഞാന്‍ എന്താണെന്നും ആരാണെന്നും..
കൈ തട്ടി മാറ്റിയത്  നീയായിരുന്നു..
ഇപ്പോള്‍ നിന്‍ മനം പറയുന്നത്...
കാലം എനിക്ക് കാത്തു സൂക്ഷിച്ച സ്വപ്നങ്ങള്‍..
കാരണം ഒരു വാക്കില്‍ മുറിക്കാവുന്ന..
കടലാസ് പൂക്കളയിരുന്നില്ല,
നിനക്കുവേണ്ടി ഞാന്‍ കരുതി വെച്ചത് ...
സുഗന്ധമില്ലെങ്കിലും..
വാടാതെ കരിയാതെ
എന്നും നിനക്കായ്‌ കാത്തിരിക്കുന്ന ..
വാടാ മല്ലികള്‍ ആയിരുന്നു ..
ചുവന്ന പനിനീര്‍പ്പൂവിന്റെ സുഗന്ധവും
സൗന്ദര്യവും എന്‍ വാടാമാല്ലിക്കില്ലാ  എന്നും പറഞ്ഞു..
പുതിയ പൂന്തോട്ടങ്ങള്‍ തേടി നീ അലഞ്ഞതും..
മോഹിപ്പിക്കും പനിനീര്പൂക്കള്‍ കണ്ടു
ഓടി നീ ആ പൂക്കള്‍ പറിച്ചതും..
കാല ചക്രത്തിന്റെ കാല്പ്പാടില്‍ മാത്രമിപ്പോള്‍..
അപ്പോള്‍ ..
സുഗന്ധം പരത്തുന്ന നൈമിഷിക സൌന്ദര്യമുള്ള
പനനീര്‍ പൂക്കള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന മുള്ളുകള്‍ കൊണ്ട് മുറിഞ്ഞ
നിന്‍ മനസ്സിനെ ആശ്വസിപ്പിച്ചതും
ഞാന്‍ എന്റെ വാടാ മല്ലികള്‍ കൈയില്‍ വച്ചായിരുന്നു..
കാലം മുറിവുകള്‍ മായ്ക്കുമ്പോള്‍
വീണ്ടും നീ പനിനീര്‍ പൂക്കള്‍ തേടി
പുതിയ പൂന്തോട്ടം തേടി യലഞ്ഞിടാം...
അപ്പോഴും എന്റെ കൈയില്‍
ആ വാടാ മല്ലികള്‍ ഉണ്ടാവും..
കരിയാതെ നിന്നെയും പ്രതീക്ഷിച്..
നിന്റെ മുറിവുകളില്‍ തലോടാനായ് ..

പൂമ്പാറ്റകള്‍

ഇലക്കുമ്പിള്‍ മാറോടു ചേര്‍ത്ത്
 വിടര്‍ന്ന തുമ്പപ്പൂവും നോക്കി
 തൊടികള്‍ തോറും ഓടിയതിന്നോര്‍മയുണ്ടോ
 സഖീ നിനക്ക് ഇന്നോര്‍മ്മയുണ്ടോ
 ഒഴിഞ്ഞ ഇളക്കുംബില്‍ നോക്കി
 വിതുമ്പും നിന്‍ ചാരത്ത് വന്നു
 എന്‍ പൂക്കുംപില്‍ മുഴുവനായ്
  തന്നതോര്‍മ്മയുണ്ടോ.
 സഖീ.. നിനക്ക് ഇന്ന് ഓര്‍മ്മയുണ്ടോ ...
 അപ്പോള്‍...
 നാണത്താല്‍ കുനിയും നിന്‍ മുഖത്ത്
 വിരിഞ്ഞ വികാരങ്ങള്‍ക്ക്
 എന്‍ കൈയിലെ പൂവിനെക്കളും 
 ചന്തമുണ്ടായിരുന്നു ..
 ഓണത്തിന്‍ വരവും നോക്കി
  ഒഴിഞ്ഞ ജാലക പടിയിലൂടെ
 താഴുകനായ് ഒഴുകിവരും
 ഓണ നിലാവിന്‍ കുളിര്‍മ്മയില്‍
 നിന്റെ മുഖം തേടി
 എന്‍ കണ്ണുകള്‍ ആകാശ വീഥിയിലൂടെ
 അലഞ്ഞിരുന്നു..
 ഇപ്പോള്‍ ..
 സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ
 കാലങ്ങള്‍ പോയ്‌ മറഞ്ഞു..
  പൂക്കള്‍ക്കും പൂക്കളതിനും നിറഭേദങ്ങള്‍
 വെര്തിരിച്ചരിയാനാവത്ത നിറങ്ങളുടെ
 കടും കൂട്ടുകള്‍ മാത്രമിപ്പോള്‍..
 ഇനിയെന്ന് തഴുകും എന്‍ പഴയ ഓണ നിലാവ്
 ഇലക്കുംപിളില്‍ പൂക്കളിറുക്കാന്‍
 തൊടിയിലലയാന്‍
 പൂക്കള്‍ ഇരുക്കുവാനുള ആവേശത്താല്‍
  ദേഹത്ത് ചെളി പുരളാന്‍
 ഇനിയെന്ന് വരും എന്‍ തോളില്‍
 ഓണത്തിന്‍ വരവറിയിക്കുന്ന
 ആ പൂമ്പാറ്റകള്‍ ...
 എവിടെ വരാന്‍..
 പൂമ്പാറ്റകള്‍ അല്പയുസ്സുകള്‍ മാത്രമല്ലോ..
 വര്‍ണ്ണങ്ങള്‍ വാരി വിതറി
 കണ്ണിനു കുളിരേകി..
  നമ്മെ കടന്നുപോം പൂമ്പാറ്റകള്‍
 ഇനിയും വരട്ടെ ജീവിതത്തില്‍..
 നിറമുള്ള കുറെ പൂമ്പാറ്റകള്‍ ..

കാഴ്ച

സ്വപ്നങ്ങള്‍ക്ക് നീല വെളിച്ചമായിരുന്നു...
കേള്‍ക്കുന്ന ശബ്ദത്തിനു നേര്‍ത്ത ഞരക്കത്തിന്റെ
അകമ്പടിയുമുണ്ടായിരുന്നു...
നടപ്പാതകളിലെ വിജനത മനസ്സില്‍
താള ബോധം വിരങ്ങലിപ്പിചിരുന്നു ...
കാത്തു നില്ക്കാന്‍ പറഞ്ഞ വഴിയരികില്‍
കാറ്റില്‍ പറക്കുന്ന കടലാസ് കഷ്ണങ്ങള്‍ മാത്രം ..
മോഹങ്ങളുടെ ചിരകരിഞ്ഞിട്ട...
നിന്റെ ബാക്കി പത്രമോ അത്..
മനസ്സില്‍ തിരിച്ചറിയുമ്പോഴേക്കും
ചുറ്റിലുമുള്ള വായു കണങ്ങള്‍ ഏതോ മുഖ രൂപമായ്‌ ..
എന്നെ തുറിച് നോക്കുന്നുണ്ടായിരുന്നു ..
അപ്പോള്‍ അതിനു ചിരിയോ അതോ
കാപട്യത്തിന്റെ കറുത്ത പാടോ..

ജലകണങ്ങള്‍

സാഹചര്യം എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും..
സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന ജല കണങ്ങള്‍ ..
ഒരു നദിയായി.. കടലായ്.. ഒരു ചെറു പുല്‍ കൊടിമേല്‍ ..
എത്രയെത്ര സാഹചര്യ  രൂപ മാറ്റങ്ങള്‍ ..
ഇടുങ്ങിയതോ .. വലുതോ.. പാത്രം  ഏതായാലും..
പരിഭാവമില്ലതെയ് പാത്രത്തിന്‍ ആകൃതിയില്‍
വിശ്രമം കൊള്ളുന്നവര്‍  .. ഈ ജല കണങ്ങള്‍..
ജീവിതത്തില്‍.. സാഹചര്യങ്ങള്‍ എന്നെ വേട്ടയാടുമ്പോള്‍
ഒരു ജല കണമായി മാറുവാന്‍ കഴിഞ്ഞെങ്കില്‍ ..