Sunday, July 17, 2011

കഥയറിയാത്തവര്‍


കിട്ടിയിരിക്കുന്ന ടോക്കണുമായി  അയാല്‍ ഡോക്ടറുടെ റൂമിനടുത്തേക്കു മെല്ലെ നടന്നു..
ഡോക്ടറുടെ റൂം രണ്ടാമത്തെ നിലയില്‍ ആണ്‌. അയാള്‍ മെല്ലെ പടികള്‍ കയറി ഒരോ റൂമിന്റെ മുന്നിലും ഉള്ള ബോര്‍ഡില്‍ നോക്കി..
അതാ മൂന്നാമത്തേതില്‍ കിടക്കുന്നു ഡോക്ടര്‍ ജോയ്‌ വര്‍ഗീസ്‌.
മുന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ അയാള്‍ തന്റെ  ഊഴം കാത്ത്‌ ഇരുന്നു. ഇടക്കിടെ നേഴ്സ്‌ വാതില്‍ തുറന്നു ഒരൊ പേരു വിളിക്കുന്നുണ്ട്‌. ഒരോരുത്തര്‍ ആയി അകത്തെക്കു പൊകുന്നുമുണ്ട്‌.
പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെതായ ഒരു ലോകത്തില്‍ എന്നപോലെ അവിടെ ഇരുന്നു. ആരേയും കാത്തു നില്‍ക്കാതെ സമയം ഇഴഞ്ഞു മുന്നൊട്ട്‌ നീങ്ങിക്കൊണ്ടിരുന്നു..
കുറച്ചൂടെ കഴിഞ്ഞപ്പോള്‍ നേഴ്സ്‌ പേരു വിളിച്ചു. "ശങ്കരന്‍ 50... ശങ്കരന്‍ 50 "
രണ്ട്‌ വട്ടം വിളിച്ചപ്പൊഴാണ്‌ ആ ശബ്ദം അയാളുടെ കാതില്‍ എത്തിയുള്ളൂ..
" എന്താ കാരണോരെ സ്വപ്നം കാണുകയാണോ അവിടെ ഇരുന്നു... ? "
നേഴ്സിന്റെ സുന്ദരമയ മുഖത്തുനിന്നു വന്ന പരുക്കന്‍ വാക്കുകള്‍ ശ്രദ്ധിക്കാതെ അയാള്‍ ഡോക്ടറുടെ റൂമിലേക്കു കയറി.
ഡോക്ടറുടെ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു.
നേഴ്സ്‌ ഒരു ഫയല്‍ എടുത്ത്‌ ഡോക്ടര്‍ ക്കു കൊടുത്തു. അതു വാങ്ങിച്ചു നോക്കിയിട്ട്‌ ഡോക്ടര്‍ അയാളൊടു ചോദിച്ചു
"അപ്പോ തീരുമാനത്തിനു മാറ്റമൊന്നുമില്ലല്ലോ.. എല്ലാം അതുപോലെ നടക്കട്ടെ ല്ലെ.. ?
" അതെ ഡോക്ടരെ.. "
ഫയല്‍ നേഴ്സിനെ തിരിച്ചേല്‍പിച്ച്‌ അയാളോട്‌ ഡോക്ടര്‍ പറഞ്ഞു.
" നേഴ്സിന്റെ  കൂടെ പോക്കോളൂ... "
നേഴ്സിന്റെ  കൂടെ നടക്കുമ്പൊ അയാള്‍ ചോദിച്ചു..
" ഇനിയെന്താ ചെയ്യെണ്ടെ.. ?"
"ഇന്നു ഇവിടെ അഡ്മിറ്റ്‌ ആക്കും.. നാളെ ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞ്‌ ഓപറേഷന്‍ നടത്തും. "
"അല്ല സിസ്റ്ററെ .. എന്റെ മോള്‍ ഇവിടെ കിടക്കുന്നുണ്ട്‌.. ആ മുറിതന്നെ പോരെ. ?"
"അതു പറ്റില്ല.. നിങ്ങള്‍ക്ക്‌ വേറെ റൂം ആയിരിക്കും.. "
"അതിനു വേറെ കാശ്‌ അവൂലെ സിസ്റ്റരെ.. "
നേഴ്സ്‌ അയാളെ ഒന്നു നോക്കി മൂളി.
"സിസ്റ്റര്‍ ഒരു ഉപകാരം ചെയ്യണം.. എന്റെ മോള്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്തുള്ള ഒരു മുറി ശരിയാക്കി തരാമോ.. "?
"നോക്കട്ടെ.. "
*******************

മുകളില്‍ കറങ്ങുന്ന ഫാന്‍ നോക്കി അയാള്‍ വെറുതെ കിടന്നു..
"ഞാന്‍ കഞ്ഞി വാങ്ങിച്ചു കൊണ്ട്‌ വരട്ടെ.."
അതും പറഞ്ഞ്‌ അടുത്തുണ്ടായിരുന്ന ഭാര്യ ഒരു പാത്രവുമെടുത്ത്‌ പുറത്തെക്ക്‌ പോയി.
അയാള്‍ ആലോചിക്കയായിരുന്നു.. ഭാഗ്യത്തിനാണ്‌ മോള്‍ കിടക്കുന്ന മുറിയുടെ അടുത്തു തന്നെ ഈ മുറിയും കിട്ടിയത്‌. രണ്ടു പേരേയും നോക്കാന്‍ ഒരാള്‍ അല്ലെ ഉള്ളൂ..
ഒരു പനിയും വിറയലും അതായിരുന്നു അയാളുടെ മകളുടെ അസുഖത്തിന്റെ തുടക്കം.
പിന്നെ പിന്നെ അതു കാഴ്ചയെ ബാധിക്കും എന്നായി. കണ്ണിനു അടിയന്തിരമായി ഒരു ഓപറേഷന്‍.
എങ്കില്‍ മകളുടെ കാഴ്ച തിരിച്ചു കിട്ടും. കൂലി പണിക്കാരനായ അയാള്‍ക്കു അതിന്റെ  ചെലവു താങ്ങാവുന്നതിനും അപ്പുറമായിരുന്നു..
കൌമാരം വിട്ടു യൌവനത്തില്‍ എത്തി നില്‍ക്കുന്ന ആകെയുള്ള ഒരു മോളുടെ കാഴ്ച ഇല്ലാതാവുന്നത്‌ അയാള്‍ക്ക്‌ സഹിക്കുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയാണു മകളെ കാണിച്ച ഡോക്ടര്‍ വഴി അയാളുടെ വൃക്ക മറ്റൊരാള്‍ക്ക്‌ ദാനം ചെയ്ത്‌ മകളുടെ ഓപറഷണ്റ്റെ ചെലവു നടത്താം എന്നു അയാള്‍ തീരുമാനിച്ചത്‌.
ആദ്യം അയാളുടെ മകളുടെ ഓപറേഷന്‍ നടന്നു. വിജയകരമയിരുന്നു എന്നു ഡോക്റ്റര്‍ അറിയിച്ചു.
ഒരു ദിവസം കഴിഞ്ഞാല്‍ കണ്ണിന്റെ  കെട്ടഴിക്കാം എന്നും.
അടുത്ത ദിവസം അയാളുടെ ഓപറേഷന്‍ ആയിരുന്നു.
മകളുടെ കാഴ്ച ശരിയായല്ലൊ എന്ന സന്തോഷത്താല്‍ അയാല്‍ ഓപറേഷന്‍ തീയറ്ററിലെക്ക്‌...
കണ്ണൂകെട്ടി കിടക്കുന്ന മകളെ തനിച്ചാക്കി ആ അമ്മ അയാളുടെ ഒപറേഷന്‍ നടക്കുന്നതിണ്റ്റെ മുറിയുടെ മുന്നില്‍ വ്യാകുലമായി നിന്നു..
മണിക്കൂറുകളുടെ ഇടവേളക്കു ശേഷം ഡോക്ടര്‍ പുറത്തെക്കു വന്നു.
നിസ്സംഗയായി ഇരിക്കുന്ന ആ അമ്മയൊട്‌ ഡോക്ടര്‍ പറഞ്ഞു..
"നിങ്ങള്‍ റൂമിലേക്കു പൊയ്ക്കോളൂ.. വിവരം പറയാന്‍ ആയിട്ടില്ല.. "
***************************

മുറിയിലിരിക്കുന്ന അമ്മയോട്‌ നഴ്സ്‌ വന്നു പറഞ്ഞു. " കണ്ണിണ്റ്റെ ഡോക്ടര്‍ വിളിക്കുന്നു. "
വേഗം ആ അമ്മ ഡോക്ടറുടെ മുറിയില്‍ എത്തി... ഡോക്ടര്‍ പറഞ്ഞു കുറെ കാര്യങ്ങള്‍ ... എല്ലാം ആ അമ്മയ്ക്ക്‌ മനസ്സിലായില്ല..
പക്ഷെ കത്തിക്കൊണ്ടിരിക്കുന്ന ആ മനസ്സിലെക്ക്‌ കുറച്ച്‌ തീപ്പൊരിയായി കുറച്‌ കാര്യങ്ങല്‍ തറച്ചു..
തങ്ങളുടെ താങ്ങും തണലും നഷ്ടമായിരിക്കുന്നു..
ഓപറേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്നെ ആ അച്ചന്‍ എല്ലാരേയും വിട്ടുപൊയിരിക്കുന്നു..
അതുകൊണ്ട്‌ വൃക്കയുടെ കാഷ്‌ ഉണ്ടാവില്ല.. മകളുടെ ഓപറേഷണ്റ്റെ കാശ്‌ പെട്ടെന്നുതന്നെ അടക്കണം.
ആ അമ്മ കരഞ്ഞു പറഞ്ഞു. അവസാനത്തെ വഴിയാണു ഇപ്പൊ അടഞ്ഞത്‌.. ഇനി എന്നെക്കൊണ്ട്‌ ഒന്നിനും കഴിയില്ല..
കുറചു നേരം ആലോചിച്‌ ഡോക്ടര്‍ പറഞ്ഞു.. "ഒകെ.. ഞാന്‍ ശരിയാക്കാം എന്നു നോക്കട്ടെ.. "
അപ്പോഴേക്കും ആ അമ്മയുടെ ബോധം മറയാനുള്ള തുടക്കത്തിലായിരുന്നു..
ആ അമ്മയെ പെട്ടെന്നുതന്നെ ഡ്രിപ്‌ കൊടുക്കന്‍ ഡോക്ടര്‍ നിര്‍ദേശിച്ചൂ.
****************
സമയം രാത്രി ഏറെ വൈകിയിരുന്നു.. ഡോക്ടര്‍ കണ്ണു കെട്ടി കിടക്കുന്ന ആ മകളുടെ മുറിയിലേക്കു വന്നു..
അവളുടെ അമ്മ ഇപ്പൊഴും ബോധ രഹിതയായി വേറെ ഒരു മുറിയില്‍ കിടക്കുന്നതിനാല്‍ ആ മകള്‍ തനിച്ചെ ഉണ്ടായിരുന്നുള്ളൂ...
ഡ്യുട്ടിയില്‍ ഉള്ള്‌ നഴ്സ്‌ അവരുടെ മുറിയില്‍ നല്ല ഉറക്കവും.
ഡോക്ടര്‍ വന്നത്‌ അപ്പോഴെ ആ മകള്‍ അറിഞ്ഞു..
" നാളെ കണ്ണിന്റെ കെട്ട്‌ അഴിക്കേണ്ടതല്ലെ.. അതിനാല്‍ ഒരു ഇഞ്ചെക്ഷന്‍ ഉണ്ട്‌.. "
ഡോക്ടര്‍ കൈയില്‍ കരുതിയ സിറിഞ്ചിലെ മരുന്ന്‌ അവളില്‍ കുത്തിവച്ചു..
ചെറിയ ഒരു മയക്കം പൊലെ.. അവള്‍ ഒരു അലസ്യത്തിലേക്കു വീണു..
ഉണര്‍ന്നപ്പോള്‍ ശരീരം ആസകലം വേദന .. സമയം എത്ര ആയെന്നു പോലും അറിയില്ല.. റൂമില്‍ ആരും ഇല്ല എന്നു മനസ്സിലായി.. ഡോക്ടര്‍ എപ്പോഴാണാവോ പോയത്‌.. ഒന്നും അവള്‍ അറിഞ്ഞില്ല.. ശരീരത്തിണ്റ്റെ വേദന അവിടവിടെയുള്ള നീറ്റല്‍...

സ്ഥാനം മാറി കിടക്കുന്ന ഉടു വസ്ത്രം അവള്‍ നേരെയാക്കി ഇട്ടു.. 
ഉറക്കത്തില്‍ വല്ലതും സംഭവിച്ചതാവാം.. അല്ലെങ്കില്‍ ഇന്നലെ കുത്തിവച്ച മരുന്നു കാരണമാവാം.. അതായിരുന്നു അവളുടെ മനസ്സില്‍...
അവള്‍ അറിയുന്നില്ലല്ലൊ അവളുടെ ഓപറേഷനു ചെലവായ കാശ്‌ ഡോക്ടര്‍ അവളില്‍ നിന്നു തന്നെ ഈടാക്കിയതാണെന്നു..
അവളുടെ മനസ്സില്‍ അപ്പോള്‍ നാളെയുടെ കാഴ്ചയുടെ തിരിച്ചു വരവിന്റെ  ആഹ്ളാദത്തിലായിരുന്നു..
അവള്‍ മനസ്സുകൊണ്ട്‌ ഒന്ന് ഉറചിരുന്നു.. ഞാന്‍ ആദ്യം കാണേണ്ടത്‌ തന്റെ കാഴ്ചക്കു വേണ്ടി ത്യാഗം ചെയ്ത തന്റെ അച്ചനെ തന്നെ..
അവള്‍ നേരം വെളുക്കാന്‍ സമയത്തിണ്റ്റെ സൂചിക്കു കാതോര്‍ത്തിരുന്നു... തൊട്ടടുത്ത്‌ നിസ്സഹായമായ അവളുടെ അച്ഛന്റെ ആത്മാവും...