Short Lines

14
കാണുമ്പോള്‍ ചിലപ്പോള്‍ എന്റെ സൗഹൃദം ഞാന്‍ വാക്കുകളാല്‍ നിന്നെ അറിയിച്ചില്ലെന്ന് വരാം .. കാരണം അത് എന്റെ ഹൃദയത്തില്‍ ഭദ്രമാണ് .. വിഫലമായ മറ്റു സൌഹൃദത്തെ കുറിച്ച്  നീ വിലപിക്കുമ്പോള്‍.. അതുമായ് ഞാന്‍ നിന്നരികിലേക്ക് വന്നുകൊള്ളാം...
13
വിരഹ വേദനയിലും അറിയുന്നു ഞാന്‍  സഖീ..
ജീവിതത്തിന്‍ വഴി വിളക്കായ്‌ നീ എന്നില്‍ അണഞ്ഞ നേരം...
മിഴികള്‍ അകലെയാണെങ്കിലും ..
എന്‍ ശ്വസമായ് എന്നുമെന്നും എന്നെ തഴുകി നില്‍പ്പൂ നീ..
മനസ്സുകള്‍ എന്നുമെന്നും ഒരുമിച്ചിരുന്നു കൊണ്ട്
12
നഷ്ടപ്പെടുന്നതും നേടുന്നതും തമ്മിലുള്ള കണക്കെടുപ്പില്‍ എപ്പോഴാണാവോ മനസ്സ് വിജയിക്കുക.. നീയെനിക്ക് സ്വന്തമാകുമ്പോഴോ... അതോ ഞാന്‍ നിനക്ക് സ്വന്തമാകുമ്പോഴോ...
11
നിശ്ശബ്ദ സ്വപ്‌നങ്ങള്‍ മന്ദ മാരുതനോടിടയും ഇലകളുള്ള..
ഒറ്റ മരത്തിന്‍ കൊമ്പിലേക്ക് പോയ്‌ ...
10
പ്രതിദ്വനികള്‍ തേടും മനസ്സുകള്‍.. തിരിച്ചറിവുകള്‍ നേടുന്നതെപ്പോള്‍...
9
പരിഭവം പറഞ്ഞു കടല്‍ കാക്കകള്‍ തീരത്തോട് വിടപറഞ്ഞു കൂടുതേടിപ്പോയി......
തീരത്തടുക്കാതേ തിരമാലകള്‍ കടലിലേക്ക്‌ പിണങ്ങിപ്പോയി.. . സങ്കടങ്ങള്‍ ഉള്ളിലൊതുക്കി വരാനുള്ള നിലാവിനെ കാത്തിരിപ്പൂ തീരമിപ്പോള്‍...
8
കൊഴിഞ്ഞ കാലങ്ങള്‍ തിരികെ എടുക്കാന്‍ മനസ്സ് കിതക്കുംബോഴാണ് ഓര്‍മ്മകള്‍ക്ക് സുഗന്ധം ഉണ്ടാകുന്നത്..  എത്ര സുന്ദരമായിരുന്നു അവയോക്കെയെന്നു മനസ്സ് തിരിച്ചറിയുന്നത്..
7
കല്ലില്‍ കുറിച്ചത് കാലം മായ്ച്ചാലും .. എന്‍ കരളില്‍ കുറിച്ചത് കാലത്തിനു മായ്ക്കാന്‍ കഴിയില്ല..
6
മുഖത്ത് തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ നല്‍കുന്ന തണുത്ത പ്രസരിപ്പ് എനിക്കിഷ്ടമാണ് .. എന്നെ പുല്‍കാന്‍ വരുന്ന ഓരോ മഴതുള്ളിയെയും ഞാന്‍ ആസ്വദിക്കാറുണ്ട്.. കാരണം ഇനിയൊരു മഴക്കാലം എനിക്ക് ബാക്കിയില്ലെങ്കിലോ...
5
ദൂരത്തെ ജയിക്കാനായ് അന്വേഷിപ്പൂ ഞാന്‍..
എന്നില്‍ നിന്നും ദൂരം ഏതിന് ആണവോ കൂടുതല്‍..
നക്ഷത്രങ്ങളെ അളന്നു.. പ്രപഞ്ചവും അതിനപ്പുറവും അളന്നു...
പക്ഷെ.. നിന്‍ മനസിലെക്കുള്ള ദൂരത്തെക്കളും ..
 വളരെ ചെറുതായിരുന്നു അവയൊക്കെ...
മഴവില്ലുപോലെ അടുക്കുന്തോറും..
അകന്നു മാറി എന്നില്‍ നിന്നും വഴുതി മാറുന്ന ..
നിന്‍ മനസ്സിന്റെ ദൂരം ഞാന്‍..
 ഏത് അളവുകോല്‍ കൊണ്ട് അളക്കും...
4
എന്നുമെന്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
എന്നുമെന്‍ നിമിഷങ്ങള്‍ പുണ്യങ്ങള്‍ ആയേനെ..
കാരണം ....നിന്റെ നേര്‍ത്ത ശ്വാസം പോലും
എന്നില്‍ സംഗീത മഴയായ് പൊഴിയുന്നുവല്ലോ...
3
എന്നുമെന്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...
എന്നുമെന്‍ നിമിഷങ്ങള്‍ പുണ്യങ്ങള്‍ ആയേനെ..
കാരണം ....നിന്റെ നേര്‍ത്ത ശ്വാസം പോലും
എന്നില്‍ സംഗീത മഴയായ് പൊഴിയുന്നുവല്ലോ...
2
കാലം നിന്‍ ഗാത്രം എന്നില്‍ നിന്നകറ്റിയാലും...
എന്നും നിന്‍ മനസ്സ് എന്‍ ചാരേയായ് ...
തഴുകുന്ന കാറ്റുപോലും നിന്‍ ശ്വാസമായ്‌ ..
കാണും കണികള്‍ എല്ലാം നിന്‍ മുഖമായ്... 
1
ഒരിക്കലും ഉണങ്ങാത്ത ... ഓര്‍ക്കുന്തോറും ചോര പൊടിയും വ്രണം ഉണ്ടാക്കി നീ അകന്നു പോകുമ്പോഴും .... മറവി നിനക്ക് അനുഗ്രഹവും അലങ്കാരവുമാകട്ടെ എന്നാണു എന്റെ പ്രാര്‍ത്ഥന...


5 comments:

 1. Anoopji 3 rd one superr

  ReplyDelete
 2. enikku ettavum ishtamayathu 4 & 13 aanu...
  all notes are nice.. u r realy great dear..

  ReplyDelete
 3. "Jeevithathinte yadhardha anubhavangalil ninnum perukkiyeduthu korthu vecha manimuthukal pole athi manoharamaya kavyam."
  (No.1 & 5 --- Sarikkum kannukal niranju poyi)

  ReplyDelete
 4. nannayittundu.........pranayam thulumbunna vakkukal.........

  ReplyDelete