Saturday, November 16, 2013

ഒരു സന്ധ്യാ നേരം

ഒരു സന്ധ്യാ നേരം

ഇന്നത്തെ സന്ധ്യക്ക് മഴവില്ലിന്‍ നിറമായിരുന്നു ..
എന്നോ നഷ്ടമായ ..
തിരിച്ചുകിട്ടാന്‍ ഏറെ മോഹിച്ച ..
പ്രണയ സുഗന്ധം നിറഞ്ഞ കാറ്റിലലിഞ്ഞു ചേര്‍ന്ന് ..
കാണുന്ന കണ്ണുകള്‍ മാത്രം ബാക്കിയാക്കി...
കണ്ണുകള്‍ കൊണ്ട് മനസ്സ് കൈമാറി ..
ചുറ്റുമുള്ളതെല്ലാം  അദൃശ്യമായി മാറിയ
നമ്മുടെ മാത്രം നിമിഷങ്ങള്‍ ..
പറയാനേറെ ഉണ്ടായിട്ടും
പറഞ്ഞ വാക്കുകള്‍ക്കിടയില്‍ പ്രണയം ഒളിപ്പിച്ചു വച്ച്
കണ്ണില്‍ വിരിയുന്നത് വാക്കുകളാക്കി മാറ്റാതെ
ജീവിതത്തിന്‍ മതില്ക്കെട്ടു തീര്‍ത്ത
അക്ഷരങ്ങള്‍ കൊണ്ട് വാക്കുകള്‍ പറഞ്ഞ്
മനസ്സുകൊണ്ട് പ്രണയം കൈമാറിയ സന്ധ്യ ..
അതുകൊണ്ട് തന്നെ ഇന്നത്തെ സന്ധ്യക്ക്
മഴവില്ലിന്‍ നിറമായിരുന്നു ..
പിരിയാന്‍ മനസ്സില്ലെങ്കിലും ,
വിട പറഞ്ഞുകൊണ്ട് ,
ജീവിത വഴിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍
എന്നും മനസ്സില് സൂക്ഷിക്കാന്‍
പ്രണയത്തിന്റെ മയില്‍ പീലി തുണ്ടുകള്‍
മനസ്സില് ബാക്കിയാക്കിയിരുന്നു ..

--- അനൂപ്ശ്രീലകം---

4 comments:

  1. പറയാനുള്ളത് തുറന്നു പറയൂ ട്ടോ അല്ലേല്‍ കക്ഷി പാട്ടിനു പോകും :)

    ReplyDelete
  2. നന്നായിരിക്കുന്നു
    കവിത വാക്കുകൾ സന്ധ്യ

    ReplyDelete
  3. കണ്ണുകൾ കൊണ്ടുകണ്ടതും ഹൃദയം കൊണ്ടറിഞ്ഞതും തമ്മിൽ എത്ര ദൂരം...

    ReplyDelete